മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ കറങ്ങി നടന്ന്  മാല പൊട്ടിക്കലും ​ മോഷണവും;  ഒടുവിൽ  ചാലക്കുടി പോലീസിന്‍റെ വലയിൽ


വെ​ള്ളി​ക്കു​ള​ങ്ങ​ര: മോ​ഷ്ടി​ച്ച ബൈ​ക്കി​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. കു​റ്റി​ച്ചി​റ അം​ബേ​ദ്ക​ർ കോ​ള​നി കു​ന്പ​ള​ത്താ​ൻ വീ​ട്ടി​ൽ നി​ബീ​ഷി​നെ​യാ​ണ് ( 23) ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ചെ​ന്പ​ൻ​കു​ന്ന് സ്വ​ദേ​ശി അ​രു​ൺ നേ​ര​ത്തെ കാ​ല​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 14നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മാ​രാം​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചാ​ണു നി​ബീ​ഷും കൂ​ട്ടാ​ളി​യും ക​വ​ർ​ച്ച​യ്ക്കാ​യി ഇ​റ​ങ്ങി​യ​ത്.

വെ​ള്ളി​ക്കു​ള​ങ്ങ​ര, വ​ര​ന്ത​ര​പ്പി​ള്ളി, ചാ​ല​ക്കു​ടി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണു നി​ബീ​ഷ്.

രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്ത്രീ​യു​ടെ 25,000 രൂ​പ​യും ഫോ​ണു​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ബൈ​ക്കി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ​തി​നും കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു ഹോ​ട്ട​ലി​ൽ അ​ടി​പി​ടി ഉ​ണ്ടാ​ക്കി​യ​തി​നും കേ​സ് ഉ​ണ്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര സി​ഐ കെ.​പി. മി​ഥു​ൻ, ക്രൈം ​സ്ക്വാ​ഡ് എ​സ്ഐ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, എ​എ​സ്ഐ​മാ​രാ​യ സ​തീ​ശ​ൻ മ​ട​പ്പാ​ടി​ൽ, പി.​എം. മൂ​സ, റോ​യ് പൗ​ലോ​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ്, എം.​ജെ. ബി​നു, സി.​ആ​ർ. ബി​നോ​യ്, എം.​എ​സ്. ഷോ​ജു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

 

Related posts

Leave a Comment