കണക്കുകൂട്ടലുകൾ തെറ്റി, ലീ​ഗ് കോട്ടയ്ക്ക് ഇളക്കം; നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ൾ പോയി; ആശ്വാസമായി ഒരെണ്ണം പിടിച്ചെടുത്തത്

 

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ ഇ​ട​തു​ത​രം​ഗ​ത്തി​ൽ മു​സ്്ലീം ലീ​ഗി​ന് ന​ഷ്ട​മാ​യ​തു നാ​ലു സി​റ്റിം​ഗ് സീ​റ്റു​ക​ൾ. ഒ​രെ​ണ്ണം പി​ടി​ച്ചെ​ടു​ത്ത​തു മാ​ത്ര​മാ​ണ് ആ​ശ്വാ​സം.നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 18 സീ​റ്റു​ക​ളി​ൽനി​ന്ന് ഇ​ത്ത​വ​ണ മു​സ്്‌ലിം ലീ​ഗ് 15 എ​ണ്ണ​ത്തി​ലേ​ക്കു ചു​രു​ങ്ങി. മ​ല​ബാ​ർ ജി​ല്ല​ക​ൾ​ക്കു പു​റ​ത്തു പാ​ർ​ട്ടി​ക്കു പ്രാ​തി​നി​ധ്യം ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

11 സീറ്റും മലപ്പുറത്ത്
മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ധി​പ​ത്യ​മാ​ണ് ഇ​ട​തി​ന്‍റെ ക​ന​ത്ത ആ​ഘാ​ത​ത്തി​ൽനി​ന്നു പാ​ർ​ട്ടി​യെ ര​ക്ഷി​ച്ച​ത്. ഇ​ത്ത​വ​ണ 27 സീ​റ്റു​ക​ളി​ൽ മ​ൽ​സ​രി​ച്ച മു​സ്്‌ലിം ലീ​ഗി​ന് 15 എ​ണ്ണ​ത്തി​ലാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്. ഇ​തി​ൽ 11 എ​ണ്ണം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ജ​യി​ക്കാ​നാ​യി​ല്ല.

കാ​സ​റ​ഗോ​ഡ് ര​ണ്ട് സീ​റ്റും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഒ​രു സീ​റ്റു​മാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. സി​റ്റിം​ഗ് സീ​റ്റു​ക​ളാ​യി​രു​ന്ന ക​ള​മ​ശേ​രി, അ​ഴീ​ക്കോ​ട്, കു​റ്റ്യാ​ടി, കോ​ഴി​ക്കോ​ട് സൗ​ത്ത് എ​ന്നി​വ ഇ​ത്ത​വ​ണ ന​ഷ്ട​മാ​യി. അതേസമയം, കൊ​ടു​വ​ള്ളി സീ​റ്റ് ഇ​ട​തു​ മു​ന്ന​ണി​യി​ൽനി​ന്നു പി​ടി​ച്ചെ​ടു​ക്കാ​നാ​യി.

മ​ല​പ്പു​റം ജി​ല്ല​യി​ൽ ഏ​റ​നാ​ട്, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, കോ​ട്ട​ക്ക​ൽ, തി​രൂ​ർ, വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി, വേ​ങ്ങ​ര, മ​ല​പ്പു​റം സീ​റ്റു​ക​ളും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ടും കാ​സ​ർഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം, കാ​സർഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളു​മാ​ണ് നി​ല​നി​ർ​ത്താ​നാ​യ​ത്.

ഇ​ത്ത​വ​ണ ഇ​രു​പ​തി​ലേ​റെ സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ക​ണ​ക്കു​ക്കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ട​തു​ ത​രം​ഗ​ത്തി​ൽ നാ​ലു സി​റ്റിം​ഗ് സീ​റ്റു​ക​ൾ നി​ല​നി​ർ​ത്താ​ൻ ലീ​ഗി​നാ​യി​ല്ല.

വോട്ടു ചോർച്ച‌
പാ​ർ​ട്ടി​യു​ടെ മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​ക​ളി​ൽ കാ​ര്യ​മാ​യ വോ​ട്ടു​ചോ​ർ​ച്ച​യും ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ടി​വു സം​ഭ​വി​ച്ചു.

Related posts

Leave a Comment