പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം! വീ​ഴ്ച​യി​ൽ മൂ​ക്കി​നു പ​രി​ക്ക്; ആ സംഭവം ഇങ്ങനെ…

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച വീ​ടി​നു മു​ക​ളി​ൽ നി​ന്ന് വീ​ണാ​ണ് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് പ​രി​ക്കേ​റ്റ​ത്.

പു​തി​യ ചി​ത്ര​മാ​യ മ​ല​യ​ൻ​കു​ഞ്ഞി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ണ്ണി​ന​ടി​യി​ലേ​ക്ക് ഒ​ലി​ച്ചു പോ​കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് താ​ര​ത്തി​ന് വീ​ണു പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഫ​ഹ​ദ് ഫാ​സി​ലി​നെ ഉ​ട​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​നു മു​ക​ളി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യി​ൽ ഫ​ഹ​ദി​ന്‍റെ മൂ​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഫ​ഹ​ദി​ന് വീ​ഴ്ച​യു​ടേ​താ​യ ചെ​റി​യ വേ​ദ​ന​ക​ൾ ഉ​ണ്ടാ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു കു​ഴ​പ്പ​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലാ​യെ​ന്ന​ത് ഭാ​ഗ്യ​മാ​യി കാ​ണാം.

ന​വാ​ഗ​ത​നാ​യ സ​ജി​മോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment