Set us Home Page

കേരളത്തിലെ ചാനല്‍ മത്സരം കടുക്കും, സീ കേരളം എത്തുന്നത് സിനിമകളുടെയും വന്‍ ഷോകളുടെയും വലിയ ശേഖരവുമായി, ഏഷ്യാനെറ്റിന്റെ മേധാവിത്വം തകര്‍ന്നേക്കും, രണ്ടാംകിട ചാനലുകള്‍ക്കും തിരിച്ചടി

കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് എന്താണെന്ന് ചോദിച്ചാല്‍ പത്തില്‍ ഒരാളെങ്കിലും പറയും ചാനലുകളാണെന്ന്. നിലവില്‍ അന്‍പതിലേറെ ചാനലുകളുള്ള കേരളത്തില്‍ വരാനിരിക്കുന്നത് പത്തിലേറെ ചാനലുകളും. അക്കൂട്ടത്തില്‍ ചെറുകിട ചാനലുകള്‍ മുതല്‍ വന്‍കിടക്കാര്‍ വരെയുണ്ട്. ജനറല്‍ വിനോദചാനലുകളില്‍ നിലവിലുള്ളവര്‍ക്ക് ഭീഷണിയായി സീ ഗ്രൂപ്പിന്റെ സീ കേരളം ഈ മാസം അവസാനം സംപ്രേക്ഷണം തുടങ്ങുകയാണ്.

നിലവില്‍ പല ചാനലുകളും എങ്ങനെയാണ് നടന്നു പോകുന്നതെന്ന് ഉടമകള്‍ക്കു പോലും അറിയാന്‍ വയ്യാത്ത അവസ്ഥയാണ്. കാര്യങ്ങള്‍ അത്ര ദയനീയമാണ്. ഭിന്നിച്ചു പോകുന്ന പരസ്യ വരുമാനമാണ് പ്രധാന പ്രശ്‌നം. ഇത്തരം മത്സരത്തിനിടയിലേക്കാണ് സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ കേരളം വരുന്നത്. കോടികള്‍ മുടക്കി തന്നെയാണ് സീയും കേരളവിപണി വാഴാനെത്തുന്നത്. ആട് 2 ഉള്‍പ്പെടെ ഒട്ടുമിക്ക പുതിയ സിനിമകളുടെയും ടിവി അവകാശം സീയാണ് നേടിയത്.

മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തെ മാറ്റിയെഴുതിയ ഇന്ത്യാവിഷന്‍ ഇനി ചരിത്രത്തിന്റെ താളുകളിലേക്ക്. മലയാളത്തിലെ ഏറ്റവും പ്രമുഖ ന്യൂസ് ചാനലുകളിലൊന്നായിരുന്ന ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കി. ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരിലുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാ വിഷന്‍, ലൈവ് ഇന്ത്യ എന്നീ ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 147 ചാനലുകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയത്. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍.ഡി.ടി.വിയുടെ മെട്രോ നേഷന്‍ തുടങ്ങിയ ചാനലുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചവയുടെ പട്ടികയില്‍ പെടും. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എ.ബി.സി ന്യൂസ്, വോയ്സ് ഓഫ് നേഷന്‍, ഫോക്കസ് ന്യൂസ്, ലെമണ്‍ ന്യൂസ് എന്നീ ചാനലുകള്‍ നിരോധിച്ചിട്ടുള്ളത്.

മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുറപ്പിച്ച വാര്‍ത്താ ചാനലുകളിലൊന്നായിരുന്നു 2003ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യാവിഷന്‍. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനാണ് ചാനലിന്റെ ഉടമസ്ഥാവകാശം. ജമാലുദ്ദീന്‍ ഫാറൂഖി ആയിരുന്നു റെസിഡന്റ് എഡിറ്റര്‍. മലയാള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖരായ എം.വി. നികേഷ് കുമാര്‍, എം.പി. ബഷീര്‍ തുടങ്ങിയവരെല്ലാം ഇന്ത്യാവിഷന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ്. മലയാളിയുടെ പൊതു ജീവിതത്തെയും ചിന്താധാരയെയും നിര്‍ണയിച്ച ചാലക ശക്തിയായിരുന്നു ഒരു കാലത്ത് ഇന്ത്യാവിഷന്‍.

മലയാള മാധ്യമങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന നിരവധി പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യാവിഷനിലൂടെ വളര്‍ന്നുവന്നവരായിരുന്നു, കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ പീഡന കേസും മാറാട് കലാപ റിപ്പോര്‍ട്ടുമെല്ലാം പുറംലോകത്തെത്തിച്ചത് ഇന്ത്യാവിഷന്‍ ആയിരുന്നു. എന്നാല്‍ നിരവധി പുതിയ വാര്‍ത്താ ചാനലുകള്‍ കടന്നുവന്നതോടെ സാമ്പത്തികമായ പ്രതിസന്ധിയില്‍ പെട്ട ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം തുടങ്ങി പത്താം വര്‍ഷത്തിലാണ് പൊടുന്നനെ സംപ്രേഷണം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ലൈസന്‍സും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു.

38 ആഭ്യന്തര ചാനലുകളും 39 രാജ്യാന്തര ചാനലുകളുമുള്ള സീ, സീ കേരളത്തിന്റെ അവതരണത്തോടെ ദക്ഷിണേന്ത്യന്‍ വിപണിയില്‍ അഞ്ചു ചാനലുകളുമായി സ്ഥാനം ശക്തമാക്കുകയാണ്. നെയ്തെടുക്കാം ജീവിത വിസ്മയങ്ങള്‍” എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ചുള്ള കഥകളിലൂടെ തലമുറകളെ ഒന്നിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പമായിരിക്കും ചാനലെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സീ, ദക്ഷിണ മേഖലയില്‍ വലിയ തോതിലുള്ള വളര്‍ച്ച നേടുകയായിരുന്നുവെന്നും സീ കേരളത്തിന്റെ അവതരണത്തോടെ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കാനാവുമെന്ന് ഉറപ്പുണ്ടെന്നും ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഞ്ചിലേറെ ചാനലുകള്‍ കേരളത്തില്‍ പൂട്ടിപ്പോയിട്ടുണ്ട്. നിരവധി ചാനലുകള്‍ പ്രതിസന്ധിയിലാണ് താനും. പ്രതിസന്ധിയിലുള്ള ചാനലുകളില്‍ കൂടുതലും വാര്‍ത്ത വിഭാഗത്തിലുള്ളതാണ്. കേരളത്തില്‍ പൂട്ടിപ്പോയ ചാനലുകളില്‍ പ്രധാനപ്പെട്ടത് ഇന്ത്യാവിഷനാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചാനല്‍ പൂട്ടിയത്.

ഈ ജൂലായില്‍ ഇന്ത്യാവിഷന്റെ ലൈസന്‍സും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ദൈനംദിന പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്നും പെര്‍മിഷന്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരിലുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാ വിഷന്‍, ലൈവ് ഇന്ത്യ എന്നീ ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 147 ചാനലുകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയത്. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍.ഡി.ടി.വിയുടെ മെട്രോ നേഷന്‍ തുടങ്ങിയ ചാനലുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചവയുടെ പട്ടികയില്‍ പെടും. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എ.ബി.സി ന്യൂസ്, വോയ്സ് ഓഫ് നേഷന്‍, ഫോക്കസ് ന്യൂസ്, ലെമണ്‍ ന്യൂസ് എന്നീ ചാനലുകള്‍ നിരോധിച്ചിട്ടുള്ളത്.

മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുറപ്പിച്ച വാര്‍ത്താ ചാനലുകളിലൊന്നായിരുന്നു 2003ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യാവിഷന്‍. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിനായിരുന്നു ചാനലിന്റെ ഉടമസ്ഥാവകാശം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS