ആ​ശ​ങ്ക​ക​ളു​ടെ തി​ര​ശീ​ല നീങ്ങി;  അ​ന്താ​രാ​ഷ്‌ട്ര നാ​ട​കോ​ത്സ​വം അരങ്ങിലെത്തും ; ഇറ്റ്ഫോക്ക് ഇത്തവണ ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ആ​ശ​ങ്ക​ക​ളു​ടേ​യും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​ടേ​യും തി​ര​ശീ​ല മാ​റി. നാ​ട​ക​പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വം മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 11-ാമ​ത് അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വം “ഇ​റ്റ്ഫോ​ക്ക്’ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ​യാ​ണ് ന​ട​ക്കു​ക.

പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ്ഫോ​ക്ക് ന​ട​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ന്നി​രു​ന്നു. പ​ര​മാ​വ​ധി ചെ​ല​വു​ക​ൾ കു​റ​ച്ചാ​ണ് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട​കോ​ത്സ​വം ന​ട​ത്തു​ന്ന​തെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു.

ആ​റു വി​ദേ​ശ​നാ​ട​ക​ങ്ങ​ള​ട​ക്കം 13 നാ​ട​ക​ങ്ങ​ളാ​ണ് ഇ​റ്റ്ഫോ​ക്ക് 2019ൽ ​അ​വ​ത​രി​പ്പി​ക്കു​ക. നാ​ട​ക​സം​ഘ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ളും ര​ണ്ടു സെ​മി​നാ​റു​ക​ളും നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എം.​കെ. റെ​യ്ന, അ​രു​ന്ധ​തി നാ​ഗ്, ജി. ​കു​മാ​ര​വ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റേ​റ്റാ​ണ് ഇ​റ്റ്ഫോ​ക്ക് 2019ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വാ​ട്ട​ർ പ​പ്പ​റ്റ് ഷോ (​വി​യ​റ്റ്നാം), മി​ഡ്സ​മ്മ​ർ നൈ​റ്റ് ഡ്രീം (​ഇ​റാ​ൻ), ദി ​വെ​ൽ (ഇ​റാ​ൻ), മ​ർ​ഡ​ർ (ഇ​സ്ര​യേ​ൽ), ദി ​മെ​യ്ഡ്സ് (മ​ലേ​ഷ്യ), ബി​റ്റ​ർ നെ​ക്ട​ർ (ശ്രീ​ല​ങ്ക), ഡാ​ർ​ക് തി​ങ്ക്സ് (ന്യൂ​ഡെ​ൽ​ഹി), പ്രൈ​വ​സി (ഹ​രി​യാ​ന), ക​റു​പ്പ് (പോ​ണ്ടി​ച്ചേ​രി) എ​ന്നി​വ​യും കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ലി ബി​യോ​ണ്ട് ദി ​റിം​ഗ്, ഹി​ഗ്വി​റ്റ എ ​ഗോ​ളീ​സ് ആം​ഗ്സൈ​റ്റി അ​റ്റ് പെ​നാ​ൽ​ട്ടി കി​ക്ക്, ശാ​കു​ന്ത​ളം എ ​ടേ​ൽ ഓ​ഫ് ഹ​ണ്ട്, നൊ​ണ എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ് ഇ​റ്റ്ഫോ​ക്കി​ന്‍റെ 11-ാം എ​ഡി​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

Related posts