ഷാ​പ്പു​ക​ളിൽ വിദ്യാർഥി-വിദ്യാർഥിനികളുടെ ‘കള്ളുകുടി’..! രണ്ടുകാലിൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന പേ​രി​ൽ എത്തുന്ന വിദ്യാർഥികൾ തിരികെ പോകുന്നത് നാലുകാലിൽ…

തു​റ​വൂ​ർ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ൾ കൈയ​ട​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ എ​ത്തു​ക​യും മ​ദ്യ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ്.

ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്.

പ​ള്ളി​ത്തോ​ട്-ചാ​വ​ടി റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ലാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന പേ​രി​ൽ വിദ്യാർഥികൾ എ​ത്തു​ന്ന​തും അ​തോ​ടൊ​പ്പം മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​തും.

ക​ള്ള് വാ​ങ്ങി പൊ​തുറോ​ഡി​ൽ നി​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും നി​ത്യ​കാ​ഴ്ച​യാ​ണ്. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റി​ലും എ​ത്തു​ന്നവരാണ്.

മ​ദ്യം നൽകു​ന്ന​തി​ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ പ്രാ​യ​പ​രി​ധി​യു​ള്ള​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​ഫോ​മി​ൽപോ​ലും ക​ള്ളു​ഷാ​പ്പി​ൽ എ​ത്തി മ​ദ്യ​പാ​നം ന​ട​ത്തി​യി​ട്ടും പോ​ലീ​സും എ​ക്സൈ​സും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ള്ളു​ഷാ​പ്പി​ൽ എ​ത്തി പ​ടി വാ​ങ്ങു​ന്ന​ത​ല്ലാ​തെ എ​ക്സൈ​സ് വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ കു​റ്റ​ക്കാ​രാ​യ ക​ള്ളു​ഷാ​പ്പ് ഉ​ട​മ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാറാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

 

Related posts

Leave a Comment