എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്‍

കണ്ണൂർ:  എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്‍.

ശുഹൈബിന്‍റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.

കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു.

പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. 

Related posts

Leave a Comment