എവിടെ തിരിഞ്ഞൊന്നു നോക്കിയാലും; വെ​ള്ളി​ക്കു​ള​ങ്ങ​ര വനംവകുപ്പിന്‍റെ തേക്കുതോട്ടത്തിൽ  മാ​ലി​ന്യ നി​ക്ഷേ​പം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ


വെ​ള്ളി​ക്കു​ള​ങ്ങ​ര: ചാ​ല​ക്കു​ടി​വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ ക​മ​ല​ക്ക​ട്ടി​യി​ൽ മാ​ലി​ന്യ നി​ക്ഷേ​പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി.​മാം​സാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലും ചാ​ക്കു​ക​ളി​ലും നി​റ​ച്ച് ഇ​വി​ടെ റോ​ഡി​ൽ കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും കോ​ട​ശേ​രി, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പി​ന്‍റെ തേ​ക്കു​തോ​ട്ട​ത്തി​ലൂ​ടെ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് മാ​ലി​ന്യം നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത്. വി​ജ​ന​പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​വ​ർ ഇ​വി​ടം സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ക​മ​ല​ക്ക​ട്ടി​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പോ​ലി​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ തീ​രു​മാ​ന​മു​ണ്ടാ​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts