ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ജനങ്ങളിലെത്തിക്കാൻ  ചു​മ​ർ​ചി​ത്രം  തയാറാക്കി എൻഎസ്എസ് യൂണിറ്റ്

ഒ​റ്റ​പ്പാ​ലം: വ​രോ​ട് കെ​പി​എ​സ് എം​എം​വി എ​ച്ച് എ​സ് ഇ ​വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ർ​ത്തി ചു​വ​ർ​ചി​ത്രം ത​യാ​റാ​ക്കി. ജി​ജെ​ബി സ്കൂ​ളി​ന്‍റെ ചു​വ​രി​ലാ​ണ് ചി​ത്രം വ​ര​ച്ച​ത്.

ക്യാ​ന്പി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം ശ്രീ​ജ പ​ള്ള​മാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ചു​വ​ർ​ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ചു​വ​രി​ൽ ചി​ത്രം വ​ര​ച്ച​ത്. ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ വ​ർ​ജി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ചി​ത്ര​ത്തി​ലൂ​ടെ ന​ല്കി​യ​ത്.

ചു​വ​ർ​ചി​ത്ര​ങ്ങ​ൾ ന​ല്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ, അ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.
ചി​ത്ര​കാ​രി ശ്രീ​ജ പ​ള്ള​ത്തി​ന്‍റെ ചി​ത്ര​ര​ച​ന​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. പ്രി​ൻ​സി​പ്പ​ൽ സി.​രാ​ജേ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ണി​മ പി.​നാ​യ​ർ, ജി​ത പി.​നാ​യ​ർ, പി.​സ്മി​ത, എ​സ്.​ഗീ​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി.

Related posts