വൈ​ക്കം ദ​ള​വാ​ക്കു​ളം ലി​ങ്ക് റോ​ഡ്  ഇരുട്ടിന്‍റെ മറവിൽ  മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു

വൈ​ക്കം: വൈ​ക്കം ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു ഉൗ​ർ​ജി​ത​മാ​യി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്പോ​ഴും വൈ​ക്കം ദ​ള​വാ​ക്കു​ളം ലി​ങ്കു റോ​ഡ് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു. വീ​ടു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ക​പ്പോ​ള​ച്ചി​റ​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും 80 ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളെ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നു നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ന​ൽ​കാ​തെ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന ലി​ങ്ക് റോ​ഡി​ൽ വ്യാ​പാ​രി​ക​ളും കു​ടും​ബ​ങ്ങ​ളും ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ച് നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ക്കു​ക​യാ​ണ്.

പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ​ലി​ങ്ക് റോ​ഡി​നു സ​മീ​പം കു​ന്നു​കൂ​ട്ടു​ന്ന​ത് ചീ​ഞ്ഞ​ളി​ഞ്ഞ് ക​ടു​ത്ത​ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ മൂ​ക്കു​പൊ​ത്തി​യാ​ണ് ജ​നം ഇ​തു​വ​ഴി​ക​ട​ന്നു പോ​കു​ന്ന​ത്.​ലി​ങ്ക് റോ​ഡി​ന്‍റെ ഓ​ര​ത്തു കു​ന്നു​കൂ​ട്ടു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts