ബം​ഗാ​ളി​ൽ മൂ​ന്നാം​വ​ട്ട​വും മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​ത സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; മ​മ​താ ബാ​ന​ർ​ജി​ക്ക് ആ​റു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രിടണം


കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗം​ഭീ​ര വി​ജ​യ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​ത ബാ​ന​ർ​ജി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​മാ​ണ് മ​മ​ത മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഐ​ക്യ​ക​ണ്ഠേന മ​മ​ത​യെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബി​മ​ൻ ബാ​ന​ർ​ജി പ്രോ​ടെം സ്പീ​ക്ക​റാ​കും. 294 അം​ഗ നി​യ​മ​സ​ഭ​യി​ലെ 292 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ 213 സീ​റ്റ് നേ​ടി.

2016ൽ 211 ​സീ​റ്റാ​ണ് തൃ​ണ​മൂ​ലി​നു ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് 77 സീ​റ്റു മാ​ത്രം. ദ​ശ​ക​ങ്ങ​ളോ​ളം ബം​ഗാ​ൾ ഭ​രി​ച്ച ഇ​ട​തും കോ​ൺ​ഗ്ര​സും ചി​ത്ര​ത്തി​ൽ ത​ന്നെ​യി​ല്ല.

ന​ന്ദി​ഗ്രാ​മി​ൽ ബി​ജെ​പി​യു​ടെ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട മ​മ​താ ബാ​ന​ർ​ജി​ക്ക് ആ​റു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടി വ​രും.

Related posts

Leave a Comment