ചെ​ന്നൈ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ! ചെ​ന്നൈ​യി​ലെ ഫു​ട്പാ​ത്ത് ക​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ പൊ​രു​തി​യ ട്രാ​ഫി​ക് രാ​മ​സ്വാ​മി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. രാ​മ​സ്വാ​മി എ​ന്ന ട്രാ​ഫി​ക് രാ​മ​സ്വാ​മി(87) അ​ന്ത​രി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ അ​ദ്ദേ​ഹം ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​ണ് അന്തരിച്ചത്.

ചെ​ന്നൈ​യി​ലെ ഫു​ട്പാ​ത്ത് ക​യ്യേ​റ്റ​ങ്ങ​ൾ, അ​ന​ധി​കൃ​ത റോ​ഡ് വീ​തി​കൂ​ട്ട​ൽ, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ നി​ര​ന്ത​രം പൊ​തു​താ​ൽ​പ​ര്യ വ്യ​വ​ഹാ​ര​ങ്ങ​ൾ ഫ​യ​ൽ ചെ​യ്തി​രു​ന്നു.

ഇ​ത് ഇ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ശ​ത്രു​ക്ക​ളേ​യും സ​മ്മാ​നി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട് ഹോം ​ഗാ​ർ​ഡി​ന്‍റെ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു രാ​മ​സ്വാ​മി.

1934 ഏ​പ്രി​ൽ 1 ന് ​ജ​നി​ച്ച രാ​മ​സ്വാ​മി, ചെ​ന്നൈ​യി​ലെ തി​ര​ക്കേ​റി​യ പാ​രി​സ് കോ​ർ​ണ​റി​ലും പ​രി​സ​ര​ത്തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ട്രാ​ഫി​ക് രാ​മ​സ്വാ​മി എ​ന്ന പേ​ര് നേ​ടി​യ​ത്.

രാ​മ​സ്വാ​മി ചെ​ന്നൈ റോ​ഡു​ക​ളി​ൽ ഒ​രു പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു, അ​വി​ടെ രാ​ഷ്ട്രീ​യ​ക്കാ​രും ബി​സി​ന​സു​കാ​രും സാ​ധാ​ര​ണ​ക്കാ​രും സ്ഥാ​പി​ച്ച വ​ലി​യ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ഹോ​ർ​ഡിം​ഗു​ക​ളും വ​ലി​ച്ചു​കീ​റു​ന്ന​ത് കാ​ണാം.

2015 ഫെ​ബ്രു​വ​രി​യി​ൽ അ​ന്ന​ത്തെ എ​ഐ​എ​ഡി​എം​കെ മേ​ധാ​വി ജ​യ​ല​ളി​ത​യു​ടെ പോ​സ്റ്റ​റു​ക​ൾ വ​ലി​ച്ചു​കീ​റു​ന്ന​തി​നി​ട​യി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ​തി​നും ഒ​രു ബി​സി​ന​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും രാ​മ​സ്വാ​മി നാ​ല് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ആ ​വ​ർ​ഷം അ​വ​സാ​നം ആ​ർ കെ ​ന​ഗ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​ല​ളി​ത​യ്ക്കെ​തി​രെ മ​ത്സ​രി​ച്ചു. 4,590 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.

Related posts

Leave a Comment