വഴിയില്‍ കാത്തു നിന്ന്, വണ്ടിയെത്തിയപ്പോള്‍ തടഞ്ഞു! മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരു നോക്കുകാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും ആരാധികമാര്‍ കാട്ടിക്കൂട്ടിയത്; വീഡിയോ വൈറല്‍

മമ്മൂട്ടിയെന്നും മോഹന്‍ലാലെന്നും പറഞ്ഞാല്‍ മലയാളികള്‍ക്ക് ചങ്കല്ല, ചങ്കിടിപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ല. താരങ്ങളെ ഒരു നോക്ക് നേരിട്ട് കാണാനും അവരോടൊപ്പം നിന്ന് ഒന്നോ രണ്ടോ ഫോട്ടോ പകര്‍ത്താനോ ആഗ്രഹിക്കാത്തവരുമില്ല.

സമാനമായ രീതിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധന മൂത്ത്, അദ്ദേഹത്തെ കാണാനായി വഴിയില്‍ കാത്തു നിന്ന്, ഒടുവില്‍ മമ്മൂട്ടിയുടെ വണ്ടി എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി അദ്ദേഹത്തോട് കുശലാന്വേഷണം നടത്തി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് അദ്ദേഹത്തിന്റെ ചില ആരാധികമാര്‍.

കാസര്‍കോട് ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. പുതിയ സിനിമയായ ഉണ്ടയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് എത്തിയ മമ്മൂട്ടി പോകുന്ന വഴിയിലാണ് അദ്ദേഹത്തെ ആരാധികമാരായ സ്ത്രീകള്‍ കാത്തു നിന്നത്.

പല ദിവസങ്ങളിലും ഇവര്‍ വഴിയരികില്‍ കാത്തുനിന്നെങ്കിലും പ്രിയതാരത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ദിവസങ്ങളോളം കാത്തുനിന്ന ഇവര്‍ മമ്മൂട്ടിയുടെ വണ്ടി നമ്പര്‍ നോക്കി വച്ചു. അങ്ങനെ ഒരു ദിവസം പ്രിയതാരം വരുന്ന വഴി അദ്ദേഹത്തിന്റെ വണ്ടിയുടെ മുന്നിലേക്ക് ഈ ആരാധികമാര്‍ ഇറങ്ങി നിന്നു.

പ്രിയതാരത്തെ ഒരു നോക്കുകാണാന്‍ കാത്തുനിന്ന ആരാധികമാരെ മമ്മൂട്ടി പിണക്കിയുമില്ല. ഇവരെ കണ്ട് കാര്‍ നിര്‍ത്തിയ മമ്മൂട്ടി വിശേഷങ്ങള്‍ പങ്കുവെച്ചു. എത്ര ദിവസമായി കാണാന്‍ കാത്തുനില്‍ക്കുന്നുവെന്ന അവരുടെ പരിഭവവും അദ്ദേഹം ചിരിയോടെ കേട്ടുനിന്നു.

എല്ലാവര്‍ക്കും ഷേക്ക് ഹാന്‍ഡ്. ശേഷം അവരുടെ ഫോണില്‍ തന്നെ ഒരു സെല്‍ഫിയും എടുത്ത് നല്‍കിയാണ് യാത്രയായത്. ആശ്ചര്യം വിട്ടുമാറാത്ത ആരാധികമാരെ വിഡിയോയില്‍ കാണാം. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Related posts