തൃശൂർ: ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്ന് പ്രകാശ് രാജ്. ‘ദേശീയ പുര്സകാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കിട്ടുന്നത് എന്തുകൊണ്ടെന്ന് നമുക്കറിയാം. അങ്ങനൊരു ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല’ എന്ന് പ്രകാശ് രാജ് പരിഹസിച്ചു.
ദേശീയ അവാർഡുകൾ മമ്മൂട്ടിക്ക് ലഭിക്കാത്തതുൾപ്പെടെ മുൻനിർത്തിയാണ് പ്രകാശ് രാജിന്റെ പരിഹാസം. 2024 ലെ മലയാള ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘മമ്മൂക്ക മത്സരിച്ചത് യുവാക്കളോടാണ്. അദ്ദേഹത്തെ മുതിര്‍ന്ന നടനായും യുവാക്കളെ യുവനടന്മാരും ആയിട്ടല്ല തങ്ങള്‍ പരിഗണിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. ഭ്രമയുഗത്തില്‍ സാന്നിധ്യം കൊണ്ട് മാത്രം അദ്ദേഹം കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങള്‍ വളരെ ശക്തമായിരുന്നു. യുവാക്കള്‍ക്ക് അവിടേക്ക് എത്തേണ്ടതുണ്ട്. എങ്കിലും എആര്‍എമ്മിലെ ടൊവിനോയും നാല് സിനിമകളിലായുള്ള ആസിഫ് അലിയുടേയും ശ്രമം കാണാന്‍ സാധിക്കുന്നുണ്ട്. പക്ഷെ മമ്മൂട്ടിയുടെ പ്രകടനത്തിന്റെ തലം വളരെ ഉയര്‍ന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

