പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 75 പ​വ​ന്‍ ക​വ​ര്‍​ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 75 പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. പെ​രു​മ്പ ജു​മാ മ​സ്ജി​ദി​നു സ​മീ​പ​ത്തെ ചെ​ക്കി​ന്‍റ​ക​ത്ത് സു​ഹ്‌​റ​യു​ടെ വീ​ട്ടി​ലാ​ണു നാ​ടി​നെ ഞെ​ട്ടി​ച്ച ക​വ​ര്‍​ച്ച അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഇ​ന്നു​രാ​വി​ലെ 6.15 ഓ​ടെ ഉ​ണ​ര്‍​ന്നെ​ഴു​ന്നേ​റ്റ വീ​ട്ടു​കാ​രാ​ണ് ഇ​ന്ന​ലെ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ അ​ല്പം തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണു വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.അ​ക​ത്തെ ര​ണ്ടു മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.

അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ അ​യ​ല്‍​വാ​സി​യാ​യ അ​ഡ്വ. വി​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.സു​ഹ​റ​യും ഭ​ര്‍​ത്താ​വ് ആ​മു​വും ക​ണ്ണൂ​ര്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സു​ഹ്‌​റ​യു​ടെ മ​ക​ന്‍ റ​ഫീ​ക്കും മ​ക​ള്‍ ഹ​സീ​ന​യും ഗ​ള്‍​ഫി​ലാ​ണു​ള്ള​ത്.

അ​ടു​ത്ത​നാ​ളി​ല്‍ ഗ​ള്‍​ഫി​ല്‍ നി​ന്നു​മെ​ത്തി​യ മ​റ്റൊ​രു മ​ക​ളാ​യ സാ​ജി​ത​യും റ​ഫീ​ഖി​ന്‍റെ മ​ക്ക​ളും വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു താ​ഴ​ത്തെ നി​ല​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്.അ​ല​മാ​ര​ക​ളി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മു​ന്‍ വാ​തി​ല്‍ കു​ത്തി​ത്തു​റ​ക്കാ​നായി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ക​മ്പി​പ്പാ​ര മോ​ഷ​ണം ന​ട​ന്ന മു​റി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മോ​ഷ​ണം ന​ട​ന്ന അ​ടു​ത്ത മു​റി​യി​ല്‍​നി​ന്ന് ഒ​രു വെ​ട്ടു​ക​ത്തി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ങ്ക് പാ​സ്ബു​ക്കും മ​റ്റു രേ​ഖ​ക​ളും വീ​ട്ടു​പ​റ​മ്പി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment