വിളമ്പിയ മീന്‍ കഷണത്തിന്റെ വലുപ്പം മകനു വിളമ്പിയതിനേക്കാള്‍ കുറഞ്ഞു പോയി ! ഭാര്യയെയും മകനെയും അമ്മായിയമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…

ഭക്ഷണത്തോടൊപ്പം തനിക്ക് വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയെന്നു പറഞ്ഞ് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍.

വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് കിട്ടിയത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിയുകയായിരുന്നു.

തുടര്‍ന്ന് ഭാര്യയെയും മകനെയും തല്ലിയ ഇയാള്‍ തടസ്സം പിടിക്കാനെത്തിയ ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

മൂവരുടെയും പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം പോലീസ് എസ്‌ഐ കെ.എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related posts

Leave a Comment