ഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു. ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്‍. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല. പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്‌കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത്…

Read More

മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന കണ്ടെത്തല്‍ ! പരിശീലനമില്ലാതെ സ്ട്രിപ്പ് ഉപയോഗിച്ചതിനെതിരേ മേയര്‍ രംഗത്ത്; വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഹോട്ടല്‍ പൂട്ടിച്ചെന്ന് ഹോട്ടല്‍ ഉടമ…

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത രണ്ടു ടണ്ണോളം മീനില്‍ ഫോര്‍മാലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തലിനെതിരേ മേയര്‍ കെ.ശ്രീകുമാര്‍ രംഗത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും വിഷ മല്‍സ്യം കടത്തുന്ന ലോബിയും തമ്മിലുള്ള അവിശുദ്ധബന്ധമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് മേയര്‍ ആരോപിച്ചു. ശരിയായ പരിശീലനം ലഭിക്കാതെ, സ്ട്രിപ്പ് ഉപയോഗിച്ചതാണ് കോര്‍പ്പറേഷന് തെറ്റായ ഫലം ലഭിക്കാനുള്ള കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മീന്‍ പരിശോധിച്ചത്. മാരക വിഷമായ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നും സ്ഥിരീകരിച്ചതോടെ വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് കോര്‍പ്പറേഷന്‍ തന്നെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിനേയും വിവരം അറിയിച്ചത്. ഇവരെത്തി സാമ്പിള്‍ എടുത്തു നടത്തിയ പരിശോധനയില്‍ കഥമാറി. ഫോര്‍മാലിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനിടെ അഞ്ചു ലക്ഷത്തോളം വില വരുന്ന രണ്ടര ടണ്‍ മത്സ്യം കോര്‍പറേഷന്‍ നശിപ്പിക്കുകയും ചെയ്തു.…

Read More

എന്റെ ടെറിട്ടറിയില്‍ നിന്ന് അനുവാദമില്ലാതെ മീനിനെ കൊണ്ടു പോകാന്‍ സമ്മതിക്കുമെന്നു കരുതിയോ ! ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ ചാടിപ്പിടിച്ച് കൂറ്റന്‍ സ്രാവ്…

കഷ്ടപ്പെട്ടു ചൂണ്ടയിട്ടു പിടിച്ച മീനിനെ മറ്റാരെങ്കിലും തട്ടിയെടുത്താല്‍ നിങ്ങള്‍ക്ക് സഹിക്കുമോ ? അത്തരത്തിലുള്ള ഒരു രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരാള്‍ പിടികൂടിയ മീനിനെ തൊട്ടു പിന്നാലെയെത്തിയ കൂറ്റന്‍ സ്രാവ് ചാടിപ്പിക്കിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചാവിഷയം. അമേരിക്കയിലെ മസാച്ചൂസെറ്റ്‌സിലെ കേപ്പ് കോഡ് ബേയില്‍ മീന്‍ പിടിക്കാന്‍ പോയ കുടുംബത്തിനാണ് സ്രാവ് പണികൊടുത്തത്. ഇവര്‍ ചൂണ്ടയില്‍ പിടിച്ച മീനിന്റെ പിന്നാലെ എത്തിയ സ്രാവ് ഒറ്റച്ചാട്ടത്തില്‍ ഈ മീനിനെ വായിലാക്കുകയായിരുന്നു. ഡഗ് നെല്‍സണ്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയത്. താനും കുടുംബവും സ്രാവിനെ അപ്രതീക്ഷിതമായി കണ്ട് ഭയന്ന് പോയതായി അദ്ദേഹം വ്യക്തമാക്കി. നെല്‍സന്റെ മകന്‍ ജാക്ക് ബോട്ടിന്റെ മുമ്പില്‍ നിന്ന് സ്രാവിനെ കണ്ട് ഞെട്ടിപ്പോവുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. Incredible footage today from Doug Nelson of Franklin, MA fishing aboard…

Read More

കഷ്ടകാലം ഹനാനെ വിട്ടൊഴിയുന്നില്ല ! വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തട്ടി തലയ്ക്ക് പരിക്ക്

  വരാപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാനെ അപകടം വിട്ടൊഴിയുന്നില്ല. കാറിന്റെ ഡോര്‍ തട്ടിയാണ് ഇത്തവണ പരിക്കു പറ്റിയത്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്തി വരാപ്പുഴയില്‍ നിന്നും മൊത്തമായി മീന്‍വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. തല മുറിഞ്ഞ് ചോര ഒഴുകി. സമീപത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ അംബുലന്‍സില്‍ ഇടപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ മുതുകില്‍ ബെല്‍ട്ട് ഇട്ടാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.

Read More

പരിശോധിക്കാനയയ്ച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ മിക്കതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ! ആന്ധ്രയില്‍ നിന്ന് ആലപ്പുഴയില്‍ എത്തി ഒരു ലോഡ് ചെമ്മീന്‍ ഫോര്‍മാലിന്‍ കലര്‍ന്നത്; എത്തിച്ചത് കയറ്റുമതി സംസ്‌കരണത്തിന്

ആലപ്പുഴ: ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ സംസ്ഥാനത്തേക്കുള്ള ഒഴുക്ക് തുടരുന്നു. കയറ്റുമതി സംസ്‌കരണത്തിനായി ആന്ധ്രപ്രദേശില്‍നിന്ന് ജൂണ്‍ 26ന് ആലപ്പുഴയിലെത്തിച്ച ഒരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഉണ്ടെന്നു പരിശോധനയില്‍ കണ്ടെത്തി. അരൂരില്‍ എത്തിയ ലോഡ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും സാംപിള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോഡ് ആന്ധ്രാപ്രദേശിലേക്കു തിരിച്ചയച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 26നു തന്നെ കര്‍ണാടകയില്‍നിന്നെത്തിയ മറ്റൊരു ലോഡ് ചെമ്മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്നു കണ്ടെത്തി വാഹനം വിട്ടുകൊടുത്തിട്ടുണ്ട്. എങ്കിലും ചെമ്മീന്‍, ഐസ് സാംപിളുകള്‍ വീണ്ടും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പരിശോധനയയ്ക്കയച്ചിരിക്കുന്ന മത്സ്യ സാമ്പിളുകളില്‍ പലതിലും ഫോര്‍മാലിന്‍ സാന്നിദ്ധ്യം ഉള്ളതായാണ് സൂചന.

Read More