വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാന്‍ വച്ച പൈസ ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിടിച്ചു വാങ്ങുന്നത് ‘എന്തൊരു ദ്രാവിഡാണ്’ ! വടക്കാഞ്ചേരി എസ്‌ഐയെ പഴിപറഞ്ഞ്‌ യുവാവ്…

ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് വയ്‌ക്കേണ്ടത് ജീവന്‍രക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്.

ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈന്‍ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പൊലീസുകാര്‍ ഫൈന്‍ അടപ്പിച്ചതെന്നും യുവാവ് പറയുന്നു.

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ. മാത്രമല്ല മൂന്നു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും പോലീസിന് അധികാരമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ മരണത്തിലേക്ക് വീണുപോയത് 1121 ആളുകളാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തിയപ്പോള്‍ നല്‍കിയ ഉപദേശമാണ്. പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരോട് ഹെല്‍മറ്റ് ധരിക്കണമെന്നാണ് മാസ്റ്റര്‍ ബ്‌ളാസ്റ്റര്‍ ആവശ്യപ്പെടുന്നത്. ശരിയാണ്. ഒരു ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് രക്ഷിക്കാമായിരുന്നത് 43614പേരുടെ ജീവനാണെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

 

Related posts