ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും  പോ​ക്സോ കേ​സിലെ പ്രതിയായ  അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താനാവാതെ പോലീസ്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 40 ദി​വ​സ​മാ​യി​ട്ടും അ​ധ്യാ​പ​ക​നെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മു​സ്‌ലിം മാ​നേ​ജ്‌​മെന്‍റിനു കീ​ഴി​ലു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും കു​ന്നമം​ഗ​ലം പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ങ്ങോ​ട്ട് ഇല്ലം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​ക്കെ​തി​രേ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റക്കി​യ​ത്. പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​തി​ന​കം വി​മാ​ന​ത്താവ​ള​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

അ​തേ​സ​മ​യം ഒ​രാ​ഴ്ച മു​മ്പാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​ത്. അ​തി​നുമു​മ്പ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും അ​ടു​ത്തി​ട​പെ​ടാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് പ്ര​തി​ക്കു​ള്ള​ത്. അ​തി​നാ​ല്‍ ബ​ന്ധു​വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്.

Related posts