താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് യു​വാ​വ് ! കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് ജാ​ത​കം ചേ​രി​ല്ലെ​ന്ന്; അ​വ​സാ​നം ഇ​യാ​ളോ​ട് കോ​ട​തി പ​റ​ഞ്ഞ​ത്…

ഗ​ര്‍​ഭി​ണി​യാ​ക്കി​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വാ​വി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോ​ബെ ഹൈ​ക്കോ​ട​തി.

ജാ​ത​കം ചേ​രി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ അ​വി​ഷേ​ക് മി​ത്ര വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി​യ​ത്. ജാ​ത​ക​പ്പൊ​രു​ത്തം വി​വാ​ഹം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ഒ​ഴി​വു​ക​ഴി​വ് ആ​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞു ശാ​രീ​രി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്ത അ​വി​ഷേ​ക് , യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ പി​ന്‍​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

ഇ​രു​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ല്‍ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു ജാ​ത​ക​ത്തി​ന്റെ പേ​രി​ല്‍ പി​ന്മാ​റി​യ​തോ​ടെ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment