നെടുമങ്ങാട് പരിസരങ്ങളില്‍ കറങ്ങി നടന്ന സുന്ദരിയെ കണ്ട് നാട്ടുകാരില്‍ ചിലര്‍ക്ക് വശപ്പിശക് മണത്തു; ഒടുവില്‍ പിടികൂടിയപ്പോള്‍ സുന്ദരി സുന്ദരനായി…

പെണ്‍വേഷം കെട്ടി ആള്‍മാറാട്ടം നടത്തിയ ആളെ പിടികൂടി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിനു സമീപത്തുവച്ചാണ് കന്നഡ ഭാഷ സംസാരിക്കുന്നയാളെ നാട്ടുകാര്‍ പിടികൂടിയത്.

സ്ത്രീവേഷത്തില്‍ ഇയാള്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് നിന്ന പുരുഷനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് നാട്ടുകാര്‍ പറയുന്നു. ചുരിദാര്‍ ധരിച്ചിരുന്ന ഇയാള്‍ കഴുത്തില്‍ മുത്തുമാലകളും ധരിച്ചിരുന്നു. നെടുമങ്ങാട് പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Related posts