വീ​ട്ടു​മു​റ്റ​ത്തു നി​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ആ​റോ​ടെ കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മൂ​ന്നു​മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

മൂ​ന്നു​മു​ക്ക് സ്വ​ദേ​ശി ര​തീ​ഷി​ന്റെ മ​ക​ന്‍ വീ​ട്ടു​മു​റ്റ​ത്തി​രു​ന്നു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​മീ​പ​ത്തെ​ത്തി​യ യു​വാ​വ് കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​തീ​ഷ് ബ​ഹ​ളം വെ​ച്ച​തോ​ടെ ഓ​ടി​യ​ക​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു​വെ​ച്ച് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

30 വ​യ​സ് തോ​ന്നു​ന്ന തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ന്ന യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​യാ​ള്‍ രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും വ​ന​ത്തി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment