ഞാ​നും ഒ​ന്ന് കു​ളി​ര​ട്ടെ ! എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്…

മോ​ഷ്ടാ​ക്ക​ള്‍ പ​ല​വി​ധ​മു​ണ്ടെ​ങ്കി​ലും ചൂ​ടു​കാ​ല​ത്ത് ഏ​റ്റ​വും പ്ര​യോ​ജ​ന​മു​ള്ള എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ ക​ള്ള​നാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലാ​ണ് മോ​ഷ​ണം. പ​ട്ടാ​പ്പ​ക​ല്‍ എ ​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റ് മോ​ഷ്ടി​ച്ച് യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി സി​റ്റി ചോ​യ്സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​നാ​യി വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​ളാ​ഞ്ചേ​രി ടൗ​ണി​ലെ സി​റ്റി ചോ​യ്സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ.​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റു​മാ​യി യു​വാ​വ് ന​ട​ന്നു വ​രു​ന്ന​തും ഓ​ട്ടോ​റി​ക്ഷ​യെ കൈ​കാ​ട്ടി വി​ളി​ച്ച് അ​തി​ല്‍ ക​യ​റി പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഇതിനെയൊക്കെയല്ലേ അദ്ഭുതം എന്നു വിളിക്കേണ്ടത് ! രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ എസി പോലുമില്ലാതെ ഒരു സ്‌കൂള്‍ ചൂടിനെ ചെറുത്ത് മുന്നേറുന്നത് ഇങ്ങനെ…

കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…

Read More