ജീ​വ​ന​ക്കാ​ർ നോ​ക്കി​നി​ൽ​ക്കെ ആ​പ്പി​ൾ സ്റ്റോ​റി​ൽ നി​ന്ന് ക​ള്ള​ൻ അ​ടി​ച്ച് മാ​റ്റി​യ​ത് 40 ഐ​ഫോ​ണു​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

ആ​പ്പി​ൾ സ്റ്റോ​റി​ൽ നി​ന്ന് 40 ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ട്ടാ​പ്പ​ക​ലാ​ണ് സം​ഭ​വം. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ നോ​ക്കി നി​ൽ​ക്കെ​യാ​ണ് മൂ​ന്ന് ഡി​സ്പ്ലേ ടേ​ബി​ളു​ക​ളി​ൽ നി​ന്നും 40 ഐ​ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യത്.

വേ​ഗ​ത്തി​ലെ​ത്തി ഒ​രാ​ൾ ഡി​സ്‌​പ്ലേ ടേ​ബി​ളി​ൽ വ​ച്ചി​രി​ക്കു​ന്ന ഐ​ഫോ​ണു​ക​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തും ത​ന്‍റെ വ​സ്ത്ര​ത്തി​ൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​റ​യി​ലേ​ക്ക് ഇ​ടു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഇ​തി​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത എ​ന്തെ​ന്നാ​ൽ സു​ര​ക്ഷാ അ​ലാം ആ​ദ്യം മു​ത​ൽ ത​ന്നെ കേ​ട്ടി​ട്ടും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ പോ​ലീ​സോ ആ ​പ​രി​സ​ര​ത്തേ​ക്ക് എ​ത്തി​യി​ല്ല​ന്നു​ള്ള​താ​ണ്.

മോ​ഷ​ണ​ത്തി​ന് ശേ​ഷം ക​ള്ള​ൻ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഒ​രു പോ​ലീ​സ് വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് കാ​ണാം. ഈ ​വാ​ഹ​ന​വും ക​ട​ന്നാ​ണ് മോ​ഷ്ടാ​വ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment