പോ​ലീ​സ് ജീ​പ്പി​ടി​ച്ച് യു​വ​ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം; വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ 5 മീ​റ്റ​റോ​ളം  ദൂ​രം നി​ര​ക്കി​ക്കൊ​ണ്ടു​പോ​യി; ന​ടു​ക്കു​ന്ന കാ​ഴ്ച​യെ​ന്ന് നാ​ട്ടു​കാ​ർ

എ​ട​ത്വ: പോ​ലീ​സ് വാ​ഹ​നമി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രികനാ​യ യു​വ ക്ഷീ​ര​ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. എ​ട​ത്വ ഇ​രു​പ​തി​ല്‍​ചി​റ ബേ​ബി വ​ര്‍​ഗീ​സ്-സു​നി​ ദന്പതികളുടെ മ​ക​ന്‍ ബി. സാ​നിയാ​ണ് (29) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​പ​ച്ച ലൂ​ര്‍​ദ് മാ​താ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാണ് ​അ​പ​ക​ടം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നുവ​ന്ന പോ​ലീ​സ് ജീ​പ്പും പ​ച്ച​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സാ​നി​യു​ടെ സ്‌​കൂ​ട്ട​റും ത​മ്മി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ല്‍​പ്പെട്ട സ്‌​കൂ​ട്ട​റും സാ​നി​യും 5 മീ​റ്റ​റോ​ളം നി​ര​ങ്ങി നി​ങ്ങി​യ ശേ​ഷ​മാ​ണ് നി​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സാ​നി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ സി​ഐ​യു​ടെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ലപ്പെട്ട​ത്. മാ​താ​വ്. സു​നി. സ​ഹോ​ദ​ര​ങ്ങ​ള്‍. സോ​ബി​ച്ച​ന്‍, സി​ബി​ച്ച​ന്‍.

Related posts

Leave a Comment