ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ പ്രതി കോ​ട​തി​ക്കു​ള്ളി​ൽ സ്വ​യം ക​ഴു​ത്ത​റ​ത്തു; പിന്നീട് സംഭവിച്ചതിങ്ങനെ…

ല​ക്നോ: സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ട്  ഭാ​ര്യ​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കോ​ട​തി​ക്കു​ള്ളി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ക​ഴു​ത്ത​റു​ത്തു. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​വ്‌​ലി ഗ്രാ​മ​വാ​സി​യാ​യ ശി​വം സിം​ഗ് (35) ആ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സൂ​ര​ജ്പു​രി​ലെ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. കോ​ട​തി​യി​ൽ വാ​ദം തു​ട​ങ്ങി​യ​തോ​ടെ ശി​വം സിം​ഗ് വ​സ്ത്ര​ത്തി​ൽ​നി​ന്ന് ബ്ലേ​ഡ് ഊ​രി ക​ഴു​ത്തു മു​റി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 2022ൽ ​ഭാ​ര്യ​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment