പ​ട​ക്കം വ​ച്ച് എ​ടി​എം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ! അ​ലാം അ​ടി​ച്ച​തോ​ടെ മോ​ഷ​ണ​ത്തി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങി; പ്ര​തി​യ്ക്കാ​യി തി​ര​ച്ചി​ല്‍…

പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് പ​ട​ക്കം വ​ച്ച് എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്ത് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്റെ എ​ടി​എം ആ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ലാ​മ​ടി​ച്ച​തി​നാ​ല്‍ മോ​ഷ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

നീ​ല ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്റ്സും മാ​സ്‌​കു​മ​ണി​ഞ്ഞാ​ണ് മോ​ഷ്ടാ​വ് എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് എ​ടി​എ​മ്മി​ന്റെ വ​ശ​ങ്ങ​ളി​ലാ​യി പ​ട​ക്കം​വെ​ച്ച് തീ ​ക​ത്തി​ച്ച ശേ​ഷം പു​റ​ത്തേ​ക്കോ​ടു​ക​യാ​യി​രു​ന്നു.

പ​ട​ക്കം പൊ​ട്ടി​യ​തോ​ടൊ​പ്പം​ത​ന്നെ എ​ടി​എ​മ്മി​ലെ അ​ലാ​മും ഉ​ച്ച​ത്തി​ല്‍ മു​ഴ​ങ്ങി. അ​തോ​ടെ മോ​ഷ്ടാ​വ് അ​വി​ടെ​നി​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.

അ​ലാ​മ​ടി​ച്ച​തോ​ടെ ബാ​ങ്ക് മാ​നേ​ജ​രു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഫോ​ണി​ലേ​ക്ക് മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​താ​യു​ള്ള സ​ന്ദേ​ശ​മെ​ത്തി.

ഉ​ട​ന്‍​ത​ന്നെ മ​ണ്ണാ​ര്‍​ക്കാ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ പോ​ലീ​സെ​ത്തും​മു​ന്നേ​ത​ന്നെ മോ​ഷ്ടാ​വ് അ​വി​ടെ​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related posts

Leave a Comment