കൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം സിനിമാസ്റ്റൈലില്‍ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോര്‍പിയോ വാന്‍ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ബിനീഷ് ഭവനില്‍ ബിനീഷ് കുമാര്‍, ശാസ്താമുകള്‍ ചരിവുള്ള വീട്ടില്‍ മുജീബ്, സഹോദരന് മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പില തെക്കേതില്‍ ഗോകുല്‍ സഞ്ചരിക്കുന്ന ബൈക്ക് സ്കോര്‍പിയോ കൊണ്ട് ഇടിച്ചിട്ട ശേഷം 13.6 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ബിനീഷ് ബഷീര്‍ അഡ്വാന്‍സ്…
Read MoreTag: ATM
പടക്കം വച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം ! അലാം അടിച്ചതോടെ മോഷണത്തില്‍ നിന്ന് പിന്‍വാങ്ങി; പ്രതിയ്ക്കായി തിരച്ചില്‍…
പാലക്കാട് മണ്ണാര്‍ക്കാട് പടക്കം വച്ച് എടിഎം മെഷീന് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ആണ് പ്രതി ആക്രമിച്ചത്. എന്നാല്‍ അലാമടിച്ചതിനാല് മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്കുമണിഞ്ഞാണ് മോഷ്ടാവ് എടിഎം കൗണ്ടറിലെത്തിയത്. തുടര്‍ന്ന് എടിഎമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടുകയായിരുന്നു. പടക്കം പൊട്ടിയതോടൊപ്പംതന്നെ എടിഎമ്മിലെ അലാമും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു. അലാമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ പോലീസെത്തുംമുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreതമിഴ്നാട്ടില്‍ വീണ്ടും വ്യാജ ബാങ്ക് ! എംബിഎക്കാരന്‍ ആരംഭിച്ച ബാങ്കിന് എട്ടു ശാഖകളും എടിഎം കാര്‍ഡും; സംഭവം ഇങ്ങനെ…
തമിഴ്നാട്ടില്‍ നിന്നും വീണ്ടും വ്യാജബാങ്കിന്റെ വാര്‍ത്ത. വ്യാജ ബാങ്ക് ആരംഭിച്ച് വന്‍തട്ടിപ്പിനു പദ്ധതിയിട്ട യുവാവാണ് ഇപ്പോള്‍ ചെന്നൈയില്‍ അറസ്റ്റിലായത്. ചെന്നൈ അമ്പത്തൂര്‍ കേന്ദ്രമായി ‘ഗ്രാമീണ കാര്‍ഷിക സഹകരണ ബാങ്ക്’ എന്ന പേരില്‍ വ്യാജ ബാങ്ക് നടത്തിയ ചന്ദ്രബോസാണ് (42) പിടിയിലായത്. മറ്റൊരു ബാങ്കില്‍ ഇയാള്‍ക്കുണ്ടായിരുന്ന 56 ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ചെന്നൈയില്‍ ആസ്ഥാനവും എട്ടിടങ്ങളില്‍ ശാഖകളുമായിട്ടായിരുന്നു ബാങ്കിന്റെ തുടക്കം. മധുര, സേലം, ഈറോഡ്, നാമക്കല്‍, കള്ളക്കുറിച്ചി, പെരമ്പല്ലൂര്‍, വിരുദാചലം, തിരുവണ്ണാമലൈ എന്നിവിടങ്ങളിലായിരുന്നു ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വന്‍തട്ടിപ്പ് നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ബാങ്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ ബാങ്ക് പ്രവര്‍ത്തിക്കുന്നതായി റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സിറ്റി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ചന്ദ്രബോസ് യു.കെ.യില്നിന്ന് എം.ബി.എ. പഠനം പൂര്‍ത്തിയാക്കിയെന്നാണ് പറയപ്പെടുന്നത്. പുതിയ ബാങ്ക് ആരംഭിക്കാന്‍ റിസര്‍വ്…
Read Moreയുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മില്‍നിന്നും പണമെടുക്കാം ! വിപ്ലവകരമായ പുതിയ സൗകര്യം ഇങ്ങനെ…
യുപിഐ സേവനം ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കല്‍ കൂടുതല്‍ ലളിതമാക്കുന്നതിനും കാര്‍ഡ് സ്കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ടിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് യുപിഐയുടെ വരവോടെ ഉണ്ടായത്. നിലവില്‍ എസ്ബിഐ അടക്കം വളരെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് കാര്ഡ്ലെസ് പണമിടപാടിനുള്ള സൗകര്യം നല്‍കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം…
Read Moreജനുവരി മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ചിലവേറും ! എടിഎം കീശ ചോര്‍ത്തുന്ന വഴി ഇങ്ങനെ…
എടിഎം ഇടപാടുകള്‍ നടത്തുന്നവരുടെ കീശ ഇനി ചോരും. സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ നിരക്ക് ഉയര്‍ത്തും. എടിഎം ഇടപാടുകളുടെ ഫീസ് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതുടര്‍ന്നാണിത്. 2022 ജനുവരി മുതല്‍ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
Read Moreവീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഇന്‍സ്റ്റഗ്രാം കാമുകനെ ക്ഷണിച്ചു വരുത്തി ! വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ നാല് എടിഎം കാര്‍ഡുമായി മുങ്ങി…
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളുമായി കടന്നു കളയുകയായിരുന്നു. നിരവധി മോഷണ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്‍ഫാന്‍ വീട്ടില്‍നിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍…
Read Moreഎടിഎം ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ ! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് ബാലന്‍സ് നോക്കിയില്ലെങ്കില്‍ പണികിട്ടും…
ഇനി മുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു മുമ്പ് അക്കൗണ്ട് ബാലന്‍സ് നോക്കുന്നത് നന്നായിരിക്കും. അല്ലെങങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്നത് എട്ടരത്തരം. പണം പിന്‍വലിക്കല്‍ നയത്തില്‍ എസ്ബിഐ വരുത്തിയ പുതിയ ഭേദഗതി ഉപയോക്താക്കളെ വെട്ടിലാക്കാന്‍ പോന്നതാണ്. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് എസ്ബിഐ പറയുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും…
Read Moreസംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കോവിഡ് ബാധിച്ചത് എടിഎമ്മില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് ! എടിഎമ്മില്‍ നിന്ന് രോഗം ബാധിച്ചയാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയും രോഗ വ്യാപനം…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം കല്ലുവാതുക്കലിലെ എടിഎം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കല്ലുവാതുക്കല്‍ സ്വദേശിയായ ആശാവര്‍ക്കര്‍ക്കും മറ്റൊരാള്‍ക്കും കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ എത്തിയതാണ് ഇവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം. ആശാ വര്‍ക്കറെ കൂടാതെ രോഗം സ്ഥിരീകരിച്ച ആളില്‍ നിന്ന് അയാളുടെ ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപ്പെട്ടു. ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.എന്നാല്‍ പിന്നീട് ഇത് അവസാനിച്ച മട്ടാണ്.
Read Moreഎടിഎമ്മില്‍ തൊട്ടതുകൊണ്ട് കോവിഡ് പടരുമോയെന്ന ഭയം ഇനിവേണ്ട ! കോണ്ടാക്ട്‌ലെസ് എടിഎമ്മുകള്‍’ വരുന്നു! എടിഎമ്മില്‍ തൊടാതെ തന്നെ പണം പിന്‍വലിക്കാവുന്ന പുതിയ ‘സെറ്റപ്പ്’ ഇങ്ങനെ…
എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ എങ്ങാനും കോവിഡ് പിടിപെട്ടേക്കുമോയെന്ന സംശയം മൂലം പലരും എടിഎമ്മില്‍ പോകുന്ന പരിപാടി തന്നെ ഒഴിവാക്കിയിരിക്കുകയാണ്. എടിഎമ്മില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം കോവിഡ് ഭീതി ഒഴിയില്ലെന്നത് സുവ്യക്തമാണ്. ഇടപാട് നടത്തുന്നതിന് എടിഎം മെഷീനില്‍ തൊടേണ്ടി വരുന്നത് പലര്‍ക്കും മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് ബാങ്കുകള്‍. എടിഎമ്മില്‍ സ്പര്‍ശിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുന്ന കോണ്‍ടാക്ട് ലെസ് എടിഎമ്മുകള്‍ വിന്യസിക്കാനാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രോട്ടോടൈപ്പ് എജിഎസ് ട്രാന്‍സാക്ട് ടെക്നോളജീസ് വികസിപ്പിച്ചു. ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴി ഇടപാട് നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ് സ്‌കാനിംഗിലൂടെ പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനത്തിനാണ് രൂപം നല്‍കിയത്. നിലവില്‍ എടിഎമ്മില്‍ പോയാല്‍ നിരവധി തവണ എടിഎമ്മില്‍ സ്പര്‍ശിക്കേണ്ടി വരും.…
Read Moreപുറത്തെല്ലാം കൊറോണയാ അതുകൊണ്ടാ ! എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് മെഷീനിലേക്ക് കയറിപ്പോകുന്ന ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പിനെ…
വെയിലേറ്റു വാടിത്തളര്‍ന്നു വരുന്ന പലരും ഒരു കാര്യവുമില്ലാതെ എടിഎമ്മില്‍ കയറാറുണ്ട്. എസി കൊണ്ട് ഒന്നു കുളിരാം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തു കണ്ടിട്ടാ മൂര്‍ഖന്‍ പാമ്പ് എടിഎമ്മില്‍ കയറുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പണം പിന്‍വലിക്കാനെത്തിവരെ സ്തബധരാക്കി എടിഎം മെഷീനുള്ള മുറിയില്‍ ഉഗ്ര വിഷമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയത്. ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐസിഐസിഐയുടെ എടിഎമ്മിലാണ് പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറി പോയത്. പാമ്പ് എടിഎമ്മിന് അകത്ത് കയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ വാതിലടച്ചു. ഇതോടെ പുറത്ത് കടക്കാന്‍ സാധിക്കാതിരുന്ന പാമ്പ് എടിഎം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം . പുറത്ത്…
Read More