പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ല! 19 വ​യ​സ് തി​ക​ഞ്ഞ വി​വ​രം മ​റ​ച്ചുവ​ച്ച് 17 വ​യ​സെ​ന്ന് വ്യാ​ജ വി​വ​രം പോ​ലീ​സി​ന് ന​ൽ​കി; പോ​ക്‌​സോ കേ​സ് പ്ര​തി​യെ വെ​റു​തെ വി​ട്ടു

ആ​ല​പ്പു​ഴ: മാ​ന​സി​ക ദൗർബ ല്യ​മു​ള്ള പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്നാരോ​പി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ ആ​ല​പ്പു​ഴ (പോ​ക്‌​സോ) സ്‌​പെ​ഷ​ൽ കോ​ട​തി വെ​റു​തെ വി​ട്ടു.

വ​യ​ലാ​ർ കോ​വി​ല​ക​ത്ത് ജ​യ​കു​മാ​റിനെയാണ് (ജ​യ​ൻ) കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (പോ​ക്‌​സോ കോ​ട​തി) ജ​ഡ്ജി മി​നി. എ​സ്. ദാ​സ് വെ​റു​തെ വി​ട്ട​ത്.

2016 ജൂ​ണി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സ്‌​കൂ​ൾ വി​ട്ടു വ​രു​ന്നവ​ഴി പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വീ​ട്ടി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചുക​യ​റ്റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും അ​തി​നു​ശേ​ഷം നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും ആ​രോ​പി​ച്ച് ചേ​ർ​ത്ത​ല പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

19 വ​യ​സ് തി​ക​ഞ്ഞ വി​വ​രം മ​റ​ച്ചുവ​ച്ച് 17 വ​യ​സെ​ന്ന് വ്യാ​ജ വി​വ​രം പോ​ലീ​സി​ന് ന​ൽ​കി ക​ള​വാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​രോ​പ​ണം ക​ള​വാ​ണെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​താ​യു​ള്ള രേ​ഖ​ക​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യെ ബോ​ധ്യ​പ്പെടു​ത്തി​യ​തി​നെത്തുട​ർ​ന്ന് പ്ര​തി​യെ വെ​റു​തെ വി​ട്ടത്.

പ്ര​തി​ക്കുവേ​ണ്ടി അഭി ഭാഷകരായ വി.​ വി​ജ​യ​കു​മാ​ർ, എ​സ്.​ ഫാ​ത്തി​മ, എ​സ്. ആ​രി​ഫ് മു​ഹ​മ്മ​ദ്, കെ. ​ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment