വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തിന് പരാതിയില്ല;  മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് ; ന​ട​പ​ടി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ​ത്തി​നു ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന​ത്.പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നു കാ​ണി​ച്ച് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ഡി​ഡി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ണ്ട്. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ മം​ഗ​ലം​ഡാം മേ​ഖ​ല​യു​ള്ള​ത്.

2015-ൽ ​യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മം​ഗ​ലം​ഡാം പ​ഞ്ചാ​യ​ത്തി​നാ​യി ന​പ​ടി​ക​ൾ ന​ട​ന്നൈ​ങ്കി​ലും പി​ന്നീ​ട​ത് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് വീ​ണ്ടും പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യി​ട്ടു​ള്ള​ത്.
1991-ൽ ​എ.​വി.​ഗോ​പി​നാ​ഥ് ആ​ല​ത്തൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന​പ്പോ​ഴും ഡാം ​ആ​സ്ഥാ​ന​മാ​യി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.

പു​തി​യ പ​ഞ്ചാ​യ​ത്തി​നാ​യി കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നും എ​ത്ര വാ​ർ​ഡു​ക​ൾ എ​ടു​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ർ​ദി​ഷ്ട മം​ഗ​ലം​ഡാം മ​ല​യോ​ര പ​ഞ്ചാ​യ​ത്തി​ൽ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും സ്വാ​ധീ​നം ശ​ക്ത​മാ​ണ്.

കാ​ൽ​ല​ക്ഷ​ത്തി​ൽ​പ​രം വ​രു​ന്ന ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും കു​ടി​യേ​റ്റ മ​ല​യോ​ര ക​ർ​ഷ​ക​രാ​ണ്. പഞ്ചായത്ത് രൂപീകരണം ഈ ജനങ്ങൾക്കെല്ലാം ഉപകാരപ്രദമാകും.ഇ​തി​നാ​ൽ നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ളും മാ​റും. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളും പു​തി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്.

Related posts