മം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; മ​ല​യാ​ളി യു​വാ​വ് പി​ടി​യി​ൽ

മംഗളൂരു: കോളജ് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എംബിഎ വിദ്യാർഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്.

മംഗളുരു കടബയിലെ സർക്കാർ പിയു കോളജിൽ രാവിലെ 10 നാണ് ആക്രമണം നടന്നത്. മുഖം മറച്ചെത്തിയ യുവാവ് പരീക്ഷയ്ക്കായി കോളജ് വരാന്തയിൽ തയാറെടുത്തു കൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. 

ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളും മലയാളികളാണെന്നാണ് സൂചന. ആസിഡ് ആക്രമണം നടത്തിയതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

 

 

 

 

Related posts

Leave a Comment