ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് പ​തി​മൂ​ന്നാം ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ന്നു. വി​ക്ക​റേ​ജ് റോ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വാറ്റ്ഫ​ഡി​നെ​തി​രെ 2-1ന് ​സി​റ്റി ജ​യം നേ​ടി.

70 ശ​ത​മാ​നം പ​ന്ത​ട​ക്ക​വു​മാ​യി ക​ളം​നി​റ​ഞ്ഞ സി​റ്റി​ക്കാ​യി ലെ​റോ​യി സ​നെ(40-ാം മി​നി​റ്റ്) ആ​ണ് ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. 51-ാം മി​നി​റ്റി​ൽ റി​യാ​ദ് മ​ഹ്റെ​സ് ലീ​ഡു​യ​ർ​ത്തി. 85-ാം മി​നി​റ്റി​ൽ ഡൗ​കോ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു വാ​റ്റ്ഫ​ഡി​ന്‍റെ ഏ​ക ഗോ​ൾ. ജ​യ​ത്തോ​ടെ 15 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 41 പോ​യി​ന്‍റു​മാ​യി സി​റ്റി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് തു​ട​രു​ന്നു.

Related posts