ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ഒ​ഴി​വാ​ക്കു​ന്നു; ധോ​ണി​ക്കും ധ​വാ​നു​മെ​തി​രേ ഗാ​വ​സ്ക​ർ

മും​ബൈ: എം.​എ​സ്. ധോ​ണി​യും ശി​ഖ​ർ ധ​വാ​നും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ത്ത​ത് എ​ന്തെ​ന്ന ചോ​ദ്യ​വു​മാ​യി ഇ​ന്ത്യ​ൻ മു​ൻ താ​രം സു​നി​ൽ ഗാ​വ​സ്ക​ർ. ഇ​വ​രെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ബി​സി​സി​ഐ​ക്കെ​തി​രേ​യും ഗാ​വ​സ്ക​ർ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​നം മി​ക​ച്ച​താ​ക​ണ​മെ​ങ്കി​ൽ ക​ളി​ക്കാ​ർ ഫോം ​നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​യി അ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട​തു​ണ്ട്. ലോ​ക​ക​പ്പ് ല​ക്ഷ്യം​വ​ച്ച് നീ​ങ്ങേ​ണ്ട സ​മ​യ​മാ​ണി​ത് – ഗാ​വ​സ്ക​ർ പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ധ​വാ​ൻ മെ​ൽ​ബ​ണി​ൽ കു​ടും​ബ​ത്തി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര ന​വം​ബ​ർ ഒ​ന്നി​ന് അ​വ​സാ​നി​ച്ച​ശേ​ഷം ധോ​ണി ഇ​തു​വ​രെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യി​ട്ടി​ല്ല.

Related posts