ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്തി​യെ​ക്കാം! അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി കൂ​റ്റ​ന്‍ മാ​വ്; അന്ന്‌ ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ഷ്ട്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു

അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തു​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ര്‍​ന്ന്‍ അ​ഞ്ച​ല്‍ കു​ള​ത്തു​പ്പു​ഴ പാ​ത​യോ​ര​ത്ത് ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മാ​വ് മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു.

ബാ​ങ്ക് അ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് എ​തി​ര്‍​ഭാ​ഗ​ത്താ​ണ് മാ​വ് ഉ​ണ​ങ്ങി ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്തി​യെ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന​ത്. മ​രാ​മ​ത്ത് വി​ഭാ​ഗം വ​സ്തു​വി​ലാ​ണ് മാ​വ് മ​രം ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന​ത്.

ബാ​ങ്ക് അ​ട​ക്കം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഈ ​മ​ര​ത്തി​ന് അ​രി​കി​ലൂ​ടെ​യാ​ണ്.

മാ​വി​ന്‍റെ ചി​ല്ല​ക​ള്‍ ഏ​റി​യ ഭാ​ഗ​വും പാ​ത​യി​ലേ​ക്ക് വ​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണി​പ്പോ​ള്‍.

ഉ​ണ​ങ്ങു​ക​കൂ​ടി ചെ​യ്തോ​പ്പോ​ള്‍ മ​ര​ച്ചി​ല്ല​ക​ള്‍ പാ​ത​യി​ലേ​ക്ക് വീ​ഴു​ന്ന​ത് നി​ത്യ കാ​ഴ്ച​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ര​ച്ചി​ല്ല പാ​ത​യി​ലേ​ക്ക് ഓ​ടി​ഞ്ഞു​വീ​നു.

ഈ ​സ​മ​യം ഇ​തു​വ​ഴി എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ഷ്ട്ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ എ​ത്തി​യാ​ണ് മ​ര​ച്ചി​ല്ല പാ​ത​യി​ല്‍ നി​ന്നും നീ​ക്കി​യ​ത്.

എ​ത്ര​യും​പെ​ട്ട​ന്ന് അ​പ​ക​ട​വ​സ്ഥ​യി​ലാ​യ മ​രം മു​റി​ച്ച് നീ​ക്ക​ണം എ​ന്ന് നാ​ട്ടു​കാ​രും സ്ഥാ​പ​ന ഉ​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ധി​കൃ​ത​ര്‍​ക്ക് ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment