തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​ക​സ​ന സ​ദ​സുമായി മാണിസി കാപ്പൻ;  രാഹുൽ ഗാന്ധി പാലായിലെത്തും


ജി​ബി​ൻ കു​ര്യ​ൻ
കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ലെ​ത്തി​യ മാ​ണി സി. ​കാ​പ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​ക​സ​ന സ​ദ​സ് ന​ട​ത്തു​ന്നു.ഒ​ന്ന​ര വ​ർ​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​വു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് വി​ക​സ​ന സ​ദ​സ് ന​ട​ത്തു​ന്ന​ത്.

നേ​ര​ത്തെ വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ച​തെ​ങ്കി​ലും പ​ദ​യാ​ത്ര​യേ​ക്കാ​ൾ ന​ല്ല​ത് വി​ക​സ​ന സ​ദ​സാ​ണെ​ന്ന യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ക​സ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.അ​ടു​ത്ത മാ​സം മൂ​ന്നു മു​ത​ൽ വി​ക​സ​ന സ​ദ​സി​നു തു​ട​ക്ക​മാ​കും.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ 12 സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗ്രാ​മ​സ​ഭ മോ​ഡ​ലി​ലാ​ണ് വി​ക​സ​ന സ​ദ​സ്.​യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നൊ​പ്പം മു​ന്ന​ണി മാ​റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും എം​എ​ൽ​എ വി​ശ​ദീ​ക​രി​ക്കും. വി​ക​സ​ന സ​ദ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പി.​ജെ.​ജോ​സ​ഫ് തു​ട​ങ്ങി​യ യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ളും എ​ത്തും. മ​ണ്ഡ​ല​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം മൂ​ന്നി​ന് ന​ട​ത്തും.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ​യും ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ഉ​ട​ൻ ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡ് ഷോ​യു​മാ​യി രാ​ഹു​ൽ​ഗാ​ന്ധി​യും പാ​ലാ​യി​ലെ​ത്തും.

Related posts

Leave a Comment