കലാകാരന്‍, വോളി ബോള്‍ രംഗത്ത് മിന്നുന്ന സ്മാഷുകള്‍ കാണികള്‍ക്ക് സമ്മാനിച്ച് ദേശിയ തലത്തില്‍വരെ എത്തിയ കായിക താരം; പിന്നീട് രാഷ്ട്രീയം! പാലായിലെ പുതിയ ‘മാണി’ക്യത്തിന്റെ ജീവിതം ഇങ്ങനെ…

കോ​ട്ട​യം: ക​ലാ​കാ​ര​ൻ, കാ​യി​ക താ​രം , പി​ന്നീ​ട് രാ​ഷ്ട്രീ​യം ,കോ​ണ്‍​ഗ്ര​സ് പാ​ര​ന്പ​ര്യ​മു​ള്ള പാ​ലാ​യി​ലെ കാ​പ്പ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് എ​ൻ​സി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യം ക​ല​യാ​ക്കി​യ മാ​ണി സി​കാ​പ്പ​ൻ പാ​ലാ​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്.

വോ​ളി ബോ​ൾ രം​ഗ​ത്ത് മി​ന്നു​ന്ന സ്മാ​ഷു​ക​ൾ കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് ദേ​ശി​യ ത​ല​ത്തി​ൽ​വ​രെ എ​ത്തി​യ മാ​ണി സി ​കാ​പ്പ​ൻ പി​ന്നീ​ട് ക​ലാ രം​ഗ​ത്ത് സീ​ജീ​വ​മാ​യി. കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് സം​സ്ഥാ​ന വോ​ളി​ബോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു.

സി​നി​മാ സം​വി​ധാ​യ​ക​ൻ, ന​ട​ൻ, നി​ർ​മാ​താ​വ് എ​ന്നീ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി. കാ​പ്പ​ൻ നി​ർ​മി​ച്ച മേ​ലേ​പ​റ​ന്പി​ൽ ആ​ണ്‍​വീ​ട് , മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്, കു​സൃ​തി​ക്കാ​റ്റ്, സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ എ​ക്കാ​ല​ത്തേ​യും മ​ല​യാ​ള​ത്തി​ലെ ഹി​റ്റു​ക​ളാ​യി. എ​ൻ​സി​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ , ദേ​ശീ​യ സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

2000 മു​ത​ൽ 2005 വ​രെ പാ​ലാ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. ഇ​തേ കാ​ല​ത്ത് കാ​പ്പ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് ജോ​ർ​ജ് സി ​കാ​പ്പ​ൻ, ചെ​റി​യാ​ൻ സി ​കാ​പ്പ​ൻ എ​ന്നി​വ​രും പാ​ലാ​യി​ലെ കൗ​ണ്‍​സി​ല​ർ​മാ​രാ​യ​ത് മ​റ്റൊ​രു കൗ​തു​കം. 1956 മെ​യ് 30ന് ​പാ​ലാ കാ​പ്പി​ൽ ചെ​റി​യാ​ൻ ജെ ​കാ​പ്പ​ന്‍റെ​യും ത്രേ​സ്യാ​മ്മ​യു​ടെ​യും 11 മ​ക്ക​ളി​ൽ ഏ​ഴാ​മ​നാ​യി ജ​നി​ച്ചു.

പി​താ​വ് ചെ​റി​യാ​ൻ ജെ ​കാ​പ്പ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര സോ​നാ​നി​യും ലോ​ക്സ​ഭാം​ഗ​വും നി​യ​മ​സ​ഭാം​ഗ​വും പാ​ലാ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം ആ​ലീ​സ് ആ​ണ് മാ​ണി സി ​കാ​പ്പ​ന്‍റെ ഭാ​ര്യ. ചെ​റി​യാ​ൻ കാ​പ്പ​ൻ, ഡീ​ന, ദീ​പ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts