തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജോ​സ് ​കെ. മാ​ണി​ക്ക്; ടോം ​ജോ​സ് ജ​യി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​രു​ന്നെന്ന് പി.​ജെ ജോ​സ​ഫ്

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജോ​സ് കെ. മാ​ണി​ക്കാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ്. തോ​ൽ‌​വി കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ത​ല‍​യി​ൽ കെ​ട്ടി​വ‍​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടോം ​ജോ​സ് ജ​യി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​യി​പ്പി​ച്ചോ​ളാ​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മ​റു​പ​ടി. തോ​ൽ​വി​യു​ടെ യ​ഥാ​ർ‌​ഥ ഉ​ത്ത​ര​വാ​ദി​യെ യു​ഡി​എ​ഫ് ക​ണ്ടെ​ത്ത​ണം. തോ​ല്‍​വി​യു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം ജോ​സ് കെ.​മാ​ണി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

Read More

പി​.ജെ. ജോ​സ​ഫി​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജോ​സ് കെ. മാ​ണി​; തോൽപ്പിച്ചത് ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകൾ

തി​രു​വ​ന​ന്ത​പു​രം: പി​ജെ ജോ​സ​ഫി​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജോ​സ്കെ മാ​ണി​യു​ടെ ഫെ​യ്സ് ബു​ക്ക് പോ​സ്റ്റ്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ല എ​ന്ന ചി​ഹ്നം ഇ​ല്ലാ​തെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ക്ക് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കേ​ണ്ടി വ​ന്നു. സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യം മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ വ​രെ ജ​ന​ങ്ങ​ളെ​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്ന വി​ധ​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ആ​ത്യ​ന്തി​ക​മാ​യി ആ​രെ​യാ​ണ് സ​ഹാ​യി​ച്ച​തെ​ന്ന യാ​ഥാ​ർ​ത്ഥ്യം ന​മു​ക്ക​റി​യാ​മെ​ന്ന് ജോ​സ​ഫി​നെ ചൂ​ണ്ടി ജോ​സ് കെ​മാ​ണി ഫെ​യ്സ​ബു​ക്കി​ൽ പ​റ​യു​ന്നു. ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന ഭ​ര​ണ​കൂ​ടം അ​തി​ന്‍റെ എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു പാ​ലാ​യി​ലേ​തെ​ന്നും ജോ​സ് കെ ​മാ​ണി ആ​രോ​പി​ക്കു​ന്നു. മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പോ​ലും ശാ​സി​ക്കേ​ണ്ട​താ​യ് വ​ന്നു.​വോ​ട്ട് ക​ച്ച​വ​ടം ആ​രോ​പി​ച്ച ആ​ളു​ക​ൾ ത​ന്നെ ബി​ജെ​പി​യു​ടെ വോ​ട്ട് കൈ​വ​ശ​ത്താ​ക്കി​യ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​മ്മോ​ട് പ​റ​യു​ന്നു​ണ്ട്. ഇ​തെ​ല്ലാ​മു​ള്ള​പ്പോ​ഴും യു​ഡി​എ​ഫി​ന് സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ​രി​ഹ​രി​ക്കു​ക ത​ന്നെ വേ​ണം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​ത്തെ…

Read More

എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച വി​ജ​യ​മാ​ണ് പാ​ലാ​യി​ലേ​ത്; കേ​ര​ള കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​നു​ള്ള നേ​തൃ​പാ​ട​വം ജോ​സ് കെ. ​മാ​ണി​ക്ക് ഇ​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കാ​പ്പ​ന്‍റെ ജ​യം ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വു​മെ​ന്നാ​ണ് വോ​ട്ടെ​ടു​പ്പി​ന് മു​മ്പ് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ല്ല​താ​ണെ​ന്ന് പ​റ​യാ​ൻ അ​വ​ർ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​നു​ള്ള നേ​തൃ​പാ​ട​വം ജോ​സ് കെ. ​മാ​ണി​ക്ക് ഇ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ടം വിജയത്തിലേക്കുള്ള വഴിയായി; മന്ത്രിയാകാൻ താൽപര്യമില്ലെന്ന്​ മാണി സി. കാപ്പൻ

പാ​ലാ: മ​ന്ത്രി​യാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് നി​യു​ക്ത പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. താ​ൻ അ​തി​നെ കു​റി​ച്ചൊ​ന്നും ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലാ​യി​ൽ പു​തി​യ ഒ​രു ക്വാ​റി​ക​ളും അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​പ​ര​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ പൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ൽ​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ നേ​ട്ട​വു​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജോസിന്‍റെ പക്വതയില്ലായ്മ തോൽവിക്ക് കാരണം; തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെയെന്ന് ജോസഫ്

തൊടുപുഴ: ജോസ് കെ. മാണിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടില ചിഹ്നം ഇല്ലാതെ കേരള കോണ്‍ഗ്രസ് മത്സരിച്ചത് തോൽവിക്ക് കാരണമായിട്ടുണ്ട്. ചിഹ്നം നഷ്ടമാക്കിയത് ആരാണെന്ന് പരിശോധിക്കണം. ചെയർമാന്‍റെ അസാന്നിധ്യത്തിൽ ചിഹ്നം നൽകാൻ അവകാശമുള്ള വർക്കിംഗ് ചെയർമാന് കത്ത് നൽകിയിരുന്നെങ്കിൽ രണ്ടില ചിഹ്നം ലഭിക്കുമായിരുന്നു. എന്നാൽ ജോസ് കെ. മാണി ഇതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ യുഡിഎഫ് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തോൽവിയെക്കുറിച്ച് യുഡിഎഫ് പരിശോധിക്കണം. തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെ. ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പാലായിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ എത്തിയ തന്നെ കുറച്ചുപേർ ചേർന്ന് കൂകിവിളിച്ചുവെന്നും താൻ ഒരുഘട്ടത്തിലും പ്രകോപിതനായില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.

Read More

പാ​ലാ​യി​ലെ വി​ജ​യം ഇ​ട​തു​പ​ക്ഷ​ മു​ന്നേ​റ്റ​ത്തി​നു​ള്ള അം​ഗീ​കാ​രം; ബി​ജെ​പി​യു​ടെ വോ​ട്ട് വി​ല​യ്ക്കു വാ​ങ്ങി​യി​ട്ടും യു​ഡി​എ​ഫ് ര​ക്ഷ​പ്പെ​ട്ടി​ല്ല; ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പു ന​ഷ്ട​പ്പെ​ട്ടെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: മാ​ണി സി ​കാ​പ്പ​ന്‍റെ പാ​ലാ​യി​ലെ വി​ജ​യം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നു​ള്ള അം​ഗീ​കാ​ര​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. യു​ഡി​എ​ഫി​ന്‍റെ കോ​ട്ട ത​ക​ർ​ന്നു, ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പു ന​ഷ്ട​പ്പെ​ട്ടു, സം​ഘ​ട​ന ശി​ഥി​ല​മാ​യി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു മ​ണ്ഡ​ല​മാ​ണു യു​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ട്ട​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ലാ എ​ൽ​ഡി​എ​ഫി​ന് എ​തി​രാ​യി​രു​ന്നു. ഇ​ക്കു​റി അ​തു മാ​റി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു 33,000-ൽ ​അ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ച്ച ഒ​രു മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ക്കു​റി എ​ൽ​ഡി​എ​ഫ് 3000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സാ​ഹ​ച​ര്യ​മ​ല്ല സം​സ്ഥാ​ന​ത്തു നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്ന് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ണെ​ന്നും കോ​ടി​യേ​രി ചൂ​ണ്ടി​ക്കാ​ട്ടി. യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ന്നു, സം​ഘ​ട​ന ശി​ഥി​ല​മാ​യി. വ​രാ​ൻ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ലാ​യി​ലെ ഫ​ലം പ്ര​തി​ഫ​ലി​ക്കും. ഈ ​ജ​ന​വി​ധി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ വി​ന​യാ​ന്വി​ത​രാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. കൂ​ടു​ത​ൽ ജ​ന​പി​ന്തു​ണ ആ​ർ​ജി​ക്ക​ണം.…

Read More

കലാകാരന്‍, വോളി ബോള്‍ രംഗത്ത് മിന്നുന്ന സ്മാഷുകള്‍ കാണികള്‍ക്ക് സമ്മാനിച്ച് ദേശിയ തലത്തില്‍വരെ എത്തിയ കായിക താരം; പിന്നീട് രാഷ്ട്രീയം! പാലായിലെ പുതിയ ‘മാണി’ക്യത്തിന്റെ ജീവിതം ഇങ്ങനെ…

കോ​ട്ട​യം: ക​ലാ​കാ​ര​ൻ, കാ​യി​ക താ​രം , പി​ന്നീ​ട് രാ​ഷ്ട്രീ​യം ,കോ​ണ്‍​ഗ്ര​സ് പാ​ര​ന്പ​ര്യ​മു​ള്ള പാ​ലാ​യി​ലെ കാ​പ്പ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് എ​ൻ​സി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യം ക​ല​യാ​ക്കി​യ മാ​ണി സി​കാ​പ്പ​ൻ പാ​ലാ​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്. വോ​ളി ബോ​ൾ രം​ഗ​ത്ത് മി​ന്നു​ന്ന സ്മാ​ഷു​ക​ൾ കാ​ണി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് ദേ​ശി​യ ത​ല​ത്തി​ൽ​വ​രെ എ​ത്തി​യ മാ​ണി സി ​കാ​പ്പ​ൻ പി​ന്നീ​ട് ക​ലാ രം​ഗ​ത്ത് സീ​ജീ​വ​മാ​യി. കോ​ള​ജ് പ​ഠ​ന കാ​ല​ത്ത് സം​സ്ഥാ​ന വോ​ളി​ബോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. സി​നി​മാ സം​വി​ധാ​യ​ക​ൻ, ന​ട​ൻ, നി​ർ​മാ​താ​വ് എ​ന്നീ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി. കാ​പ്പ​ൻ നി​ർ​മി​ച്ച മേ​ലേ​പ​റ​ന്പി​ൽ ആ​ണ്‍​വീ​ട് , മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ്, കു​സൃ​തി​ക്കാ​റ്റ്, സി​ഐ​ഡി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ എ​ക്കാ​ല​ത്തേ​യും മ​ല​യാ​ള​ത്തി​ലെ ഹി​റ്റു​ക​ളാ​യി. എ​ൻ​സി​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ , ദേ​ശീ​യ സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. 2000 മു​ത​ൽ 2005 വ​രെ പാ​ലാ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. ഇ​തേ കാ​ല​ത്ത്…

Read More

മാ​ണി ത​ന്നെ പാ​ലാ​യു​ടെ മാ​ണി​ക്യം! പ​ക്ഷേ, ക​പ്പ​ടി​ച്ച​ത് കാ​പ്പ​ൻ; പാ​ലാ​യി​ൽ വൻ അ​ട്ടി​മ​റി; എക്‌സിറ്റ് പോള്‍ സര്‍വേ പാളി; അന്‍പത്തിനാല് വര്‍ഷത്തിനു ശേഷം പാലാ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുത്തു

പാ​ലാ: മാ​ണി സി. ​കാ​പ്പ​ൻ ഇ​നി പാ​ലാ​യു​ടെ എം​എ​ൽ​എ. മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന 1965-നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു പു​റ​ത്തു​നി​ന്ന് ഒ​രു എം​എ​ൽ​എ ഉ​ണ്ടാ​കു​ന്ന​ത്. ഈ 54 ​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലും കെ.​എം.​മാ​ണി​യാ​യി​രു​ന്നു പാ​ലാ​യു​ടെ എം​എ​ൽ​എ. 2943 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം. പ​ര​ന്പ​രാ​ഗ​ത​മാ​യി യു​ഡി​എ​ഫി​നെ തു​ണ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യാ​ണ് കാ​പ്പ​ന്‍റെ വി​ജ​യം. ആ​കെ​യു​ള്ള 177 ബൂ​ത്തു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ബൂ​ത്തു​ക​ളും കാ​പ്പ​ൻ പി​ടി​ച്ചു. രാ​മ​പു​രം, ക​ട​നാ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട്, ത​ല​പ്പ​ലം, ഭ​ര​ണ​ങ്ങാ​നം, ക​രൂ​ർ, എ​ലി​ക്കു​ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം എ​ൽ​ഡി​എ​ഫ് ലീ​ഡ് നേ​ടി. മു​ത്തോ​ലി, കൊ​ഴു​വ​നാ​ൽ, മീ​ന​ച്ചി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു ലീ​ഡ് നേ​ടാ​നാ​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലി​നാ​യി​രു​ന്നു സ​ർ​വേ​ക​ളി​ൽ മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ഇ​തി​നെ അ​ട്ടി​മ​റി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണു മാ​ണി സി. ​കാ​പ്പ​ന്‍ കാ​ഴ്ച​വ​ച്ച​ത്.2006, 2011, 2016 വ​ർ​ഷ​ങ്ങ​ളി​ൽ കെ.​എം. മാ​ണി​യോ​ടു മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട…

Read More

ജോ​സ​ഫി​നെ കൂ​വി​യ​ത് തി​രി​ച്ച​ടി​ച്ചു; കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പ​ഴി​ച്ച് കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നു കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പ​ഴി​ച്ച് കോ​ണ്‍​ഗ്ര​സ്.കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ അ​ധി​കാ​ര ത​ർ​ക്കം യു​ഡി​എ​ഫി​നു തി​രി​ച്ച​ടി​യാ​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫി​നെ കൂ​വി​യ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നെ​ന്നും വാ​ഴ​യ്ക്ക​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

യു​ഡി​എ​ഫ് ക്യാമ്പ് നി​ശ​ബ്ദം; ല​ഡു​വും പ​ട​ക്ക​വും പാ​തി വി​ല​യ്ക്ക് എ​ടു​ക്കാം; ജോ​ർ​ജും വെ​ള്ളാ​പ്പ​ള്ളി​യും സ​ഹാ​യി​ച്ചു; ഭൂ​രി​പ​ക്ഷം പ​തി​നാ​യി​രം ക​ട​ക്കു​മെ​ന്ന് കാ​പ്പ​ൻ

പാ​ലാ: പാ​ലാ​യി​ൽ ജോ​സ് ടോം ​പി​ന്നി​ലാ​യ​തോ​ടെ നി​ശ​ബ്ദ​രാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പ്ര​തി​കൂ​ല​മാ​യ​തോ​ടെ മ​ട​ങ്ങി​ത്തു​ട​ങ്ങി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്ക​വും ല​ഡു​വും ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും, ആ​ദ്യം വോ​ട്ടെ​ണ്ണി​യ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് ലീ​ഡ് നേ​ടി​യ​തോ​ടെ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ രാ​മ​പു​രം, ക​ട​നാ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു കാ​പ്പ​ന്‍റെ മു​ന്നേ​റ്റം. ഇ​തി​നി​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ഒ​ളി​യ​ന്പു​മാ​യി മാ​ണി സി. ​കാ​പ്പ​നും രം​ഗ​ത്തെ​ത്തി. ല​ഡു​വും പ​ട​ക്ക​വു​മൊ​ന്നും ത​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും വോ​ട്ട് എ​ണ്ണി​ത്തീ​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വാ​ങ്ങി ശേ​ഖ​രി​ച്ച പ​ട​ക്ക​ങ്ങ​ളും മ​ധു​ര​വും ത​ങ്ങ​ൾ പ​കു​തി വി​ല​യ്ക്കു വാ​ങ്ങി​യേ​ക്കാ​മെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തൊ​ന്നും വാ​ങ്ങാ​ൻ കി​ട്ടാ​ത്ത സാ​ധ​ന​ങ്ങ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഭൂരിപക്ഷ മുന്നേറ്റത്തിൽ പി. സി. ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷ​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ബി​ഡി​ജെ​എ​സും സ​ഹാ​യി​ച്ചു​വെന്നും എ​ൽ​ഡി​എ​ഫ്…

Read More