മാണി സി കാപ്പൻ വരും,  ഒപ്പം എൽഡിഎഫും..! കോടിയേരിയും മാണി സി കാപ്പനും  തമ്മിൽ കൂടിക്കാഴ്ച; ഉപതെരഞ്ഞെടുപ്പിൽ എൻസിപിക്ക് സീറ്റ് ഉറപ്പിച്ചു

കോ​ട്ട​യം: പാ​ലാ​യി​ലെത്തിയ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യി എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ കൂ​ടിക്കാഴ്ച ന​ട​ത്തി. സ​ണ്‍ സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന സിപിഎം ശി​ല്പ​ശാ​ല​യു​ടെ ഇ​ട​വേ​ള​യി​ലാ​ണ് കോടിയേരി- മാ​ണി സി. ​കാ​പ്പ​ൻ കൂ​ടി​ക്കാ​ഴ്ച. പാ​ലാ​യി​ൽ എ​ൻ​സി​പി​ക്കാ​ണ് സീ​റ്റെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​റ​ഞ്ഞു.

പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ എ​ൻ​സി​പി യോ​ഗ​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് എ​ൻ​സി​പി എ​ന്ന നി​ല​യി​ലും എ​ൽ​ഡി​എ​ഫ് എ​ന്ന നി​ല​യി​ലും സ്വ​ന്തം നി​ല​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി മാ​ണി സി. ​കാ​പ്പ​ൻ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ അ​റി​യി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി ആ​ളു​ക​ളെ വെ​ട്ടി​മാ​റ്റു​ക​യും അ​ന​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ ത​ായി മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​റ​പ്പു ന​ൽ​കി.

Related posts