കക്കട്ടിലെ കൂള്‍ബാറില്‍ നിന്ന് വെള്ളവും ജ്യൂസും കഴിച്ചു! മഞ്ഞപ്പിത്തം ബാധിച്ച് അമ്പതോളംപേര്‍ ചികിത്സയില്‍

നാ​ദാ​പു​രം: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് നാ​ദാ​പു​രം , കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ്യ​ർ​ത്ഥി​ക​ള​ട​ക്കം അ​ൻ​പ​തോ​ളം പേ​ർ ചി​കി​ത്സ​യി​ൽ. ന​രി​പ്പ​റ്റ ആ​ർ​എ​ൻ​എം , വ​ട്ടോ​ളി നേ​ഷ​ണ​ൽ, സം​സ്കൃ​തം സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് .

വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യും രോ​ഗം പി​ടി​പെ​ട്ട​ത്. ക​ക്ക​ട്ടി​ലെ കൂ​ൾ​ബാ​റി​ൽ നി​ന്ന് വെ​ള്ള​വും ജ്യൂ​സും ക​ഴി​ച്ച​വ​ർ​ക്കാ​ണ് രോ​ഗം പ​ട​ർ​ന്ന് പി​ടി​ച്ച​ത്.​ആ​രോ​ഗ്യ വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ​രാ​തി പ്പെ​ട്ടു. അ​ടു​ത്ത ദി​വ​സം പൊ​ലീ​സി​ലും മ​റ്റും പ​രാ​തി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.​

നാ​ദാ​പു​രം, ക​ക്ക​ട്ട്, കൈ​വേ​ലി, അ​രൂ​ർ ,കാ​യ​ക്കൊ​ടി സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് നി​ര​വ​ധി പേ​ർ വീ​ടു​ക​ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്.

നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ : ചു​ണ്ട​ക്കാ​ട്ടി​ൽ ആ​ഷ്ലി​ൻ നി​ടു​മ​ണ്ണൂ​ർ കാ​യ​ക്കൊ​ടി, അ​നു കൃ​ഷ്ണ ( 13 ), കു​ന്നോ​ത്ത് സ്നേ​ഹ പ്രി​യ (24) അ​രൂ​ർ ,കോ​ട്ടേ​ന്‍റെ പൊ​യി​ൽ ഷി​ബി​ൻ (26), കാ​യ​ക്കൊ​ടി ക​ണ​യം​ങ്കോ​ട്ട് മീ​ത്ത​ൽ അ​മ​യ (15)കൈ​വേ​ലി, തു​ള​സി​ച്ചാ​ലി​ൽ, ആ​ദി​ത്വ (15), മു​ണ്യോ​ട്ടു​മ്മ​ൽ കൈ​വേ​ലി, കാ​യ​ക്കൊ​ടി സ്നേ​ഹ (14) ക ​ണ​യം​ങ്കോ​ട്, നാ​ദാ​പു​രം ന​രി​ക്കാ​ട്ടേ​രി​യി​ലെ അ​ശ്വി​ൻ (22), ന​രി​പ​റ്റ വ​ലി​യ ക​ണ്ട​ത്തി​ൽ അ​ശ്വ​ന്ത് (29), നാ​ദാ​പു​രം മി​ന്നു വ​ട്ട​ക്ക​ണ്ടി പാ​റ​മ്മ​ൽ, ആ​ര്യ ബാ​ബു പാ​ണ്ഡ്യ പാ​റ​മ്മ​ൽ .

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS