എന്റെയും സുനിച്ചന്റെയും ജീവിതവുംഎന്റെ നിറവും അവര്‍ക്ക് ഭയങ്കര പ്രശ്‌നമാണ് ! നിറം കണ്ട് ആരും ഇഷ്ടപ്പെടേണ്ടെന്ന് മഞ്ജു സുനിച്ചന്‍…

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനില്‍ എത്തി തിളങ്ങി നില്‍ക്കുന്ന താരമാണ് നടി മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തലവര തെളിയുന്നത്.

തുടര്‍ന്ന് മിനിസ്‌ക്രീനിലും പിന്നീട് ബിഗ്‌സ്‌ക്രീനിലും മഞ്ജു താരമാവുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം.

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്‌ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്.

തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു

ഇപ്പോള്‍ നിറത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ…

കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ ഇന്ന് വലിയ പ്രശ്‌നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്‌നമാണ്. ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോ ഉറക്കമില്ല.

മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, പഴയ ഇരുണ്ട നിറമാണ് നിങ്ങള്‍ക്ക് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ ഇങ്ങനെ ഒക്കെയാണ് കമന്റുകള്‍ വരുന്നത്. മേക്കപ്പ് ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കും.

ഞാന്‍ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ ഞാന്‍ കുറച്ച് കറുത്തുപോയാല്‍ എന്താണ് കുഴപ്പം. ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം എന്നൊക്കെ ചിലര് പറയും.

ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരുപക്ഷേ സ്‌നേഹ കൂടുതല്‍ കൊണ്ടാണോ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല.

എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട. ഞങ്ങള്‍ക്കൊരു യൂടൂബ് ചാനലുണ്ട് ബ്ലാക്കീസ് എന്ന് പറഞ്ഞിട്ട്. ചാനലിന് ആ പേരിട്ടതിന് പോലും എന്തൊക്കെ കമന്റുകളാണ് വരുന്നത്.

നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറയും. പക്ഷെ നിങ്ങള്‍ക്ക് കോപ്ലക്‌സ് ഉളളതുകൊണ്ടല്ലെ നിങ്ങള് അതിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവര്‍ വരെയുണ്ട്. ഇതിന് മറുപടിയായി ഞാന്‍ പറഞ്ഞു; അല്ല, എനിക്ക് എന്റെ നിറം ഇഷ്ടമായതുകൊണ്ടാണ് ആ പേരിട്ടത്.

ഇപ്പോ ഞങ്ങള്‍ എന്റെ ടൂവീലറിന്റെ പുറകില്‍ എഴുതിവെച്ചിരിക്കുന്നത് ബെര്‍ണാച്ചന്‍ കുഞ്ഞ് എന്നാണ്. എന്റെ മോന്റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മള് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മള് ആ പേരിടുമോ എന്നും മഞ്ജു ചോദിക്കുന്നു.

Related posts

Leave a Comment