ഇവളുടെ മനസ് ഈ നിറം പോലെ തന്നെയാണെന്ന് ആ പ്രമുഖ നടി പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്…

മലയാളം ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്‌ബോസ്…

Read More

പി​ണ​റാ​യി​യു​ടെ ‘ക​റു​പ്പ്‌​ഫോ​ബി​യ’​യി​ല്‍ വ​ല​ഞ്ഞ് ജ​നം ! കൊ​ച്ചി​യി​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച ട്രാ​ന്‍​സ് ജെ​ന്‍​ഡേ​ഴ്‌​സി​നെ ത​ട​ഞ്ഞു…

മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​റു​പ്പ്’ പേ​ടി തു​ട​രു​മ്പോ​ള്‍ ദു​രി​ത​ത്തി​ലാ​കു​ന്ന​ത് ജ​ന​ങ്ങ​ള്‍. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ക​റു​ത്ത മാ​സ്‌​ക് ധ​രി​ച്ച​വ​രെ വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ലൂ​രി​ല്‍ വ​ഴി​യ​രി​കി​ലൂ​ടെ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പോ​യ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ ത​ട​ഞ്ഞു. ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​നെ​യാ​ണ് ക​റു​ത്ത വ​സ്ത്ര​ത്തി​ന്റെ പേ​രി​ല്‍ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​റ​ണാ​കു​ള​ത്ത് വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ലൂ​ര്‍ ഭാ​ഗ​ത്ത് കൂ​ടി ന​ട​ക്കു​മ്പോ​ള്‍ വ​നി​താ പോ​ലീ​സു​കാ​ര്‍ എ​ത്തി എ​വി​ടേ​ക്ക് പോ​കു​ക​യാ​ണ് എ​ന്ന് ചോ​ദി​ച്ചു. മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് ആ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ കൊ​ണ്ട് ചെ​ന്നാ​ക്കാം എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച​തി​നാ​ലാ​കാം പോ​ലീ​സ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​റു​ത്ത വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തെ​ന്ത് ന്യാ​യ​മാ​ണെ​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സ് ചോ​ദി​ക്കു​ന്നു. ഇ​ഷ്ട​മു​ള്ള നി​റ​ത്തി​ലെ വ​സ്ത്രം ധ​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ത് ചോ​ദ്യം…

Read More

എന്റെയും സുനിച്ചന്റെയും ജീവിതവുംഎന്റെ നിറവും അവര്‍ക്ക് ഭയങ്കര പ്രശ്‌നമാണ് ! നിറം കണ്ട് ആരും ഇഷ്ടപ്പെടേണ്ടെന്ന് മഞ്ജു സുനിച്ചന്‍…

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനില്‍ എത്തി തിളങ്ങി നില്‍ക്കുന്ന താരമാണ് നടി മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തലവര തെളിയുന്നത്. തുടര്‍ന്ന് മിനിസ്‌ക്രീനിലും പിന്നീട് ബിഗ്‌സ്‌ക്രീനിലും മഞ്ജു താരമാവുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച് ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്‌ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു ഇപ്പോള്‍ നിറത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ… കേരളത്തിലെ ഒരു വിഭാഗം…

Read More

ബാധ പോകുന്നുണ്ടോ…ഇല്ല ബോധം പോകുന്നുണ്ട് ! ബാധ ഒഴിപ്പിക്കാന്‍ പോലീസുകാരന്‍ മന്ത്രവാദിയുടെ അടുത്ത് എത്തിച്ച യുവതി ചൂരല്‍പ്രയോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍; പോലീസ് ചോദിച്ചപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് യാതൊരു പരാതിയുമില്ല…

പ്രേതബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയുടെ അടുത്തെത്തിച്ച യുവതി പരിക്കേറ്റ് ആശുപത്രിയില്‍. ഹോമവും പൂജകളും നടത്തിയതോടൊപ്പം ചൂരല്‍ പ്രയോഗവും നടത്തിയാണു പ്രേത ബാധ ഒഴിപ്പിക്കല്‍ നടന്നതെന്നാണ് വിവരം. പ്രേത ബാധയുണ്ടെന്നു പറഞ്ഞു പൊലീസുകാരനായ ബന്ധുവാണു യുവതിയെ മന്ത്രവാദ കേന്ദ്രത്തില്‍ എത്തിച്ചത്. മര്‍ദ്ദനത്തിന് ഇരയായ യുവതി ചികിത്സ തേടിയെങ്കിലും ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്നു യുവതിയുടെ വീട്ടുകാര്‍ മന്ത്രവാദ കേന്ദ്രത്തെലെത്തി പണം തിരികെ വാങ്ങി. 20,000 രൂപയാണു നല്‍കിയത്. പടിഞ്ഞാറന്‍ മേഖലയിലെ ഒരു കേന്ദ്രത്തിലാണ് മന്ത്രവാദം നടന്നത്. മണിക്കൂറുകള്‍ പൂജയും ഹോമവും മറ്റും നടത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീണു. ചുരല്‍ പ്രയോഗത്തില്‍ തളര്‍ന്ന് വിണതാകാമെന്നാണ് പ്രാഥമിക നിഗമനം. യുവതി തലകറങ്ങി വീണതോടെ ബാധ ഇറങ്ങിപ്പോയെന്നു മന്ത്രവാദി പിതാവിനോടു പറയുകയും പണം വാങ്ങുകയും ചെയ്യുകയായിരുന്നു. വീട്ടില്‍ തിരികെ എത്തിയതോടെ യുവതിക്കു വീണ്ടും പ്രശ്നങ്ങളുണ്ടായതോടെ വീട്ടുകാര്‍…

Read More

നിന്റെയൊക്കെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത് ! ഭര്‍ത്താവ് കറുപ്പാണെന്നു കളിയാക്കിയവര്‍ക്ക് ഭാര്യയുടെ കിടിലന്‍ മറുപടി

ഭര്‍ത്താവ് കറുപ്പാണെന്ന് കളിയാക്കിയവരെ കണക്കിന് പരിഹസിച്ച് ഭാര്യ. കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ നിറത്തെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക്‌ടോക് വീഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചത്. ഇതിനാണ് തക്കതായ മറുപടി കവിത നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍ എന്ന് കവിത ചോദിക്കുന്നു.

Read More