ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെക്കുറിച്ച്  മഞ്ജു  സുനിച്ചൻ പറഞ്ഞതെന്ത്;  പറയേണ്ടതെക്കെ തുറന്ന് പറയാതെ, നടി ചെയ്തത് കണ്ടോ…!


മ​ഞ്ജു വാ​ര്യ​രു​ടെ എ​റ്റ​വും പു​തി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ന് എ​ത്തി​യ​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത​ത്.

42-ാം വ​യ​സി​ലും പ​തി​നെ​ട്ടു വ​യ​സു​കാ​രി​യു​ടെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് മ​ഞ്ജു മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കി​ടി​ല​ന്‍ മേ​ക്കോ​വ​റി​ലു​ള​ള ലേ​ഡീ സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ട്രെ​ന്‍​ഡിം​ഗാ​യ​ത്.

ഈ ​ചി​ത്ര​ങ്ങ​ള്‍ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ക്കൊ​പ്പം മ​ഞ്ജു​വി​നെ കു​റി​ച്ചു​ള​ള കു​റി​പ്പു​ക​ളു​മാ​യും ആ​രാ​ധ​ക​ര്‍ ഏ​ത്തി.

ഈ ​പ്രാ​യ​ത്തി​ലും ന​ടി എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നാ​ണ് മി​ക്ക​വ​രും പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചു​ള​ള ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ടി മ​ഞ്ജു സു​നി​ച്ച​നും എ​ത്തി​യി​രു​ന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചി രിക്കുന്നത്. ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ…

ജീ​വി​തം കൈ​വി​ട്ടു​പോ​യെ​ന്ന് തോ​ന്നി​യ കാ​ല​ത്ത് ഈ ​മു​ഖം എ​നി​ക്ക് ന​ല്‍​കി​യ ആ​ശ്വാ​സം കു​റ​ച്ചൊ​ന്നു​മ​ല്ല . 42 വ​യ​സു​ള്ള, വി​വാ​ഹ​മോ​ചി​ത​യാ​യ പെ​ണ്ണാ​ണ്.. സ്‌​നേ​ഹം കൊ​ണ്ട് മു​റി​വേ​റ്റ​വ​ളാ​ണ്..​

പ​റ​ന്നു​യ​രും മു​ന്നേ കൂ​ട്ടി​ല​ക​പ്പെ​ട്ട​വ​ളാ​ണ്..​മു​പ്പ​തു​ക​ളി​ല്‍ പൂ​ജ്യ​ത്തി​ല്‍ നി​ന്നു ജീ​വി​തം റീ​സ്റ്റാ​ര്‍​ട്ട് ചെ​യ്ത​വ​ളാ​ണ്… ജീ​വി​തം തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട​ത്ത് നി​ന്നും ജ​യി​ച്ചു മു​ന്നേ​റി​യ​വ​ളാ​ണ്.

അ​ഭി​മാ​ന​മാ​ണ്. ജീ​വി​തം കൈ ​വി​ട്ടു പോ​യെ​ന്ന് തോ​ന്നി​യ കാ​ല​ത്ത് ഈ ​മു​ഖം എ​നി​ക്ക് ന​ല്‍​കി​യ ആ​ശ്വാ​സം കു​റ​ച്ചൊ​ന്നു​മ​ല്ല. വി​വാ​ഹ​മോ​ചി​ത​രാ​യ, വി​ധ​വ​ക​ളാ​യ, ച​തി​ക്ക​പ്പെ​ട്ട, മു​റി​വേ​റ്റ പെ​ണ്ണു​ങ്ങ​ളോ​ടാ​ണ്..

​വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​വും മു​ന്നേ ഭാ​ര്യ​യാ​യി അ​ടു​ക്ക​ള​യി​ല്‍ ഒ​തു​ങ്ങി​ക്കൂ​ടേ​ണ്ടി വ​ന്ന, ഒ​ന്നു​മാ​വാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് നി​രാ​ശ​പ്പെ​ടു​ന്ന മു​പ്പ​തു​ക​ളി​ലും നാ​ല്‍​പ​തു​ക​ളി​ലു​മു​ള്ള പെ​ണ്ണു​ങ്ങ​ളോ​ടാ​ണ്…​നോ​ക്കൂ പെ​ണ്ണു​ങ്ങ​ളേ….​ഇ​പ്പോ​ഴും വൈ​കി​യി​ട്ടി​ല്ല…

എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ട നി​ങ്ങ​ളു​ടെ വ​ര​യ്ക്കാ​നു​ള്ള, പാ​ടാ​നു​ള്ള, നൃ​ത്തം ചെ​യ്യാ​നു​ള്ള, എ​ഴു​താ​നു​ള്ള ക​ഴി​വു​ക​ളെ തി​രി​ച്ചു പി​ടി​ക്കു​ക. വി​ദൂ​ര വി​ദ്യാ​ഭാ​സം വ​ഴി​യെ​ങ്കി​ലും ന​ല്ല വി​ദ്യാ​ഭ്യാ​സം നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

അ​തി​ന് സാ​ധി​ക്കാ​ത്തൊ​രു അ​വ​സ്ഥ​യി​ല്‍ ആ​ണെ​ങ്കി​ല്‍ നി​ങ്ങ​ളെ കൊ​ണ്ട് ക​ഴി​യു​ന്ന എ​ന്തെ​ങ്കി​ലും ഒ​രു ജോ​ലി ക​ണ്ടെ​ത്തു​ക… അ​ധ്വാ​നി​ച്ചു നേ​ടു​ന്ന ഒ​രു പ​ത്ത് രൂ​പ​ക്ക് പോ​ലും വ​ലി​യ മൂ​ല്യ​മു​ണ്ട്.

എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​ണെ​ങ്കി​ലും സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക…​എ​ന്തൊ​ക്കെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടാ​ലും ആ​രൊ​ക്കെ ഒ​റ്റ​പ്പെ​ടു​ത്തി​യാ​ലും ഒ​റ്റ​യ്ക്ക് നി​ല്‍​ക്കാ​ന്‍ കെ​ല്പു​ള്ള​വ​ളാ​വു​ക…..​

ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ച്ചും ന​ല്ല വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചും യാ​ത്ര​ക​ള്‍ ചെ​യ്തും ക​ള​ര്‍​ഫു​ള്‍ ആ​യി​ട്ട​ങ്ങ് ജീ​വി​ക്കു​ക…​സ​ന്തോ​ഷ​മാ​യി​രി​ക്കു​ക.

 

Related posts

Leave a Comment