മീനൂട്ടിയ്ക്ക് അച്ഛനോടുള്ള സ്‌നേഹം എനിക്ക് നന്നായറിയാം! ഈ അമ്മ എന്നും മോളുടെ വിളിപ്പാടകലെയുണ്ട്! സ്വന്തം കൈപ്പടയില്‍ മഞ്ജു വാര്യര്‍ എഴുതിയ കത്ത് വൈറലാകുന്നു

image_760x400സഹോദരിയെപ്പോലെ എന്ന് വിശേഷിപ്പിച്ചിരുന്ന സഹപ്രവര്‍ത്തകയെ ദിലീപ് വിവാഹം ചെയ്തപ്പോഴും നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയനായകന്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്ക് എന്താണ് പറയാനുള്ളതെന്നായിരുന്നു മലയാളികള്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഈ സന്ദര്‍ഭങ്ങളിലൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മഞ്ജു തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടി മഞ്ജു വാര്യര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു കത്ത് വാര്‍ത്തയായിരിക്കുന്നത്. ദിലീപ് മഞ്ജുവാരിയര്‍ വേര്‍പിരിയലിന് ശേഷം പലതരത്തില്‍ ചര്‍ച്ചകള്‍ വ്യാപകമായ സമയത്ത് മഞ്ജു സ്വന്തം കൈപ്പടയില്‍ എഴുതി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ കത്ത് വീണ്ടും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. മകള്‍ മീനാക്ഷിയെ വിട്ടു കൊടുത്തതിനെക്കുറിച്ച് തങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കങ്ങളും ഇല്ല എന്ന് മഞ്ജു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്,

മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാമെന്നും അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കുമെന്നും അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ടെന്നും മഞ്ജു കത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് ഈ കത്ത് വീണ്ടും പ്രചരിക്കുന്നത്. ദിലീപ് കസ്റ്റഡിയിലായപ്പോള്‍ മകള്‍ മീനാക്ഷിയുടെ ഉത്തരവാദിത്വം മഞ്ജു ഏറ്റെടുക്കുമോ എന്ന് പ്രേക്ഷകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു. ദിലീപ് മഞ്ജു വേര്‍പിരിയലിന്റെ സമയത്ത് മഞ്ജു വാര്യര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നവര്‍ പോലും ഈ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയാണ്. 2014 ജൂലൈയിലാണ് ബന്ധം വേര്‍പെടുത്തുന്നതിനുള്ള സംയുക്തമായ ഹര്‍ജി ദിലീപും മഞ്ജുവും നല്‍കിയത്. തുടര്‍ന്ന് 2015 ജനുവരിയില്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

Manju

Manju1

mn

Related posts