ഞങ്ങള്‍ തമ്മിലുള്ള ബന്ധം മഞ്ജുചേച്ചിക്ക് നേരത്തെ അറിയാമായിരുന്നു, അവളാണ് എല്ലാത്തിനും കാരണമെന്ന് പലരും പറഞ്ഞു, അയാളെ പരിചയമുള്ളത് പടത്തില്‍ മാത്രം, ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞത് ഇതൊക്കെ

dileep kavya manjuദിലീപ് മഞ്ജു വിവാഹ ബന്ധം നിലനില്‌ക്കേ തന്നെ താനും ദിലീപുമായുള്ള ബന്ധങ്ങള്‍ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നുവെന്ന് കാവ്യാ മാധവന്‍ പോലീസില്‍ മൊഴി നല്കി. ദിലീപും മുന്‍ഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു. ആക്രമിക്കപ്പെട്ട നടിയുമായി എന്തെങ്കിലും വൈരാഗ്യമുണ്ടോയെന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള (ദിലീപുമായുള്ള) സൗഹൃദം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ കാരണം അവളാണെന്നാണ് പലരും പറഞ്ഞത്. എനിക്കു പക്ഷേ അങ്ങനെ തോന്നുന്നില്ല.

എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ അധികവും മഞ്ജുവും, അക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണങ്ങള്‍ അറിയാനായിരുന്നു. കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ മാതാവിനെയു ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും പറഞ്ഞു. അതേസമയം, അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നു സൂചന. കേസുമായി ബന്ധപ്പെട്ട് കാവ്യ നല്‍കിയ മൊഴി സൂക്ഷ്മമായി പരിശോധിച്ചശേഷം ഇവരെ വീണ്ടും ചോദ്യം ചെയ്യണോ എന്നതുസംബന്ധിച്ചു അന്തിമ തീരുമാനമെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവനെ അന്വേഷണസംഘം ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വസതിയില്‍ രാവിലെ 11ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കാവ്യയോടു ചോദിച്ചെന്നാണു സൂചന.

പല ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാതെ കാവ്യ ഒഴിഞ്ഞുമാറിയതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് കാര്യമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ലെന്നാണു വിവരം. കാവ്യയെ കേസുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും പല ചോദ്യങ്ങളില്‍നിന്നും കാവ്യ ഒഴിഞ്ഞുമാറിയതായും സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കാവ്യ നല്‍കിയ മറുപടി പൂര്‍ണമല്ലെന്നും സൂചനയുണ്ട്.

സംഭവത്തിനുശേഷം കാക്കനാട്ടുള്ള കാവ്യയുടെ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തിയെന്നു മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചും കാവ്യയോടു ചോദിച്ചതായി അറിയുന്നു. കൂടുതല്‍ പ്രതികളുണ്ടെന്നു പോലീസും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നു മുഖ്യപ്രതി പള്‍സര്‍ സുനിയും ആവര്‍ത്തിക്കുന്നതിനിടെയാണു നടി കാവ്യാ മാധവനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തത്.

Related posts