‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ്

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ എ​റ​ണാ​കു​ളം സ​ബ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ പ​റ​വ ഫി​ലിം​സി​ന്‍റെ​യും പാ​ര്‍​ട്ണ​ര്‍ ഷോ​ണ്‍ ആ​ന്‍റ​ണി​യു​ടെ​യും 40 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് സ​ബ് കോ​ട​തി ജ​ഡ്ജി സു​നി​ല്‍ വ​ര്‍​ക്കി മ​ര​വി​പ്പി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​യ അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത്ത​റ ഹ​മീ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 40 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്തു നി​ര്‍​മാ​താ​ക്ക​ള്‍ പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം ലാ​ഭ​വി​ഹി​ത​മോ മു​ത​ല്‍​മു​ട​ക്കോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച​തെ​ന്നാ​ണു ഹ​ര്‍​ജി.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​തു​വ​രെ 220 കോ​ടി രൂ​പ ചി​ത്രം ക​ള​ക്‌​ഷ​ന്‍ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ മു​ഖേ​ന ചി​ത്രം 20 കോ​ടി​യോ​ളം രൂ​പ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

22 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്നു പ​റ​ഞ്ഞാ​ണ് ഏ​ഴു കോ​ടി രൂ​പ വാ​ങ്ങി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

Related posts

Leave a Comment