വയനാട് കാണാനെത്തിയ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി സ്‌​കൂ​ട്ട​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു;ഒരാൾ സാരമായ പരിക്ക്


ക​ല്‍​പ്പ​റ്റ: പി​ണ​ങ്ങോ​ട് പ​ന്നി​യോ​റ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ചു​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​യ്ക്കു പ​രി​ക്കേ​റ്റു.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​പ്പു​റം മ​ഞ്ചേ​രി കി​ഴ​ക്കേ​ത്ത​ല ഓ​വു​ങ്ങ​ല്‍ അ​ബ്ദു​സ​ലാ​മി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ ത​സ്‌​കി​യ​യാ​ണ് (24) മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് അ​ജ്മി​യ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​രു​വ​രും കോഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. വ​യ​നാ​ട് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഇ​രു​വ​രും‍ ക​ല്‍​പ്പ​റ്റ​യി​ല്‍​നി​ന്നാ​ണ് സ്‌​കൂ​ട്ട​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ലെ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment