യൂ​റോ​പ്പ ലീ​ഗ് സെ​മി ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു

manjusterസെൽറ്റ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗി​ല്‍ കി​രീ​ട പ്ര​തീ​ക്ഷ​ക​ള്‍ സ​ജീ​വ​മാ​ക്കി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് മു​ന്നേ​റു​ന്നു. ആ​ദ്യ​പാ​ദ സെ​മി​യി​ല്‍ സ്പാ​നി​ഷ് ടീ​മാ​യ സെ​ല്‍റ്റ വി​ഗോ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു യു​ണൈ​റ്റ​ഡ് ഫൈ​ന​ലി​ലേ​ക്കു ഒ​രു ചു​വ​ട് വ​ച്ചു.

11ന് ​ഓ​ള്‍ഡ് ട്രാ​ഫോ​ര്‍ഡി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാം​പാ​ദ​ത്തി​ല്‍ ഈ ​ഗോ​ള്‍ അ​നു​കൂ​ല്യം നി​ല​നി​ര്‍ ത്തി​യാ​ല്‍ മാ​ഞ്ച​സ്റ്റ​റി​നു ഫൈ​ന​ല്‍ ഉ​റ​പ്പി​ക്കാം. സെ​ല്‍റ്റ വി​ഗോ​യു​ടെ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 67-ാം മി​നി​റ്റി​ല്‍ ഫ്രീ​കി​ക്കി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ യു​വ​താ​രം മാ​ര്‍ക്കോ​സ് റാ​ഷ്‌​ഫോ​ര്‍ഡ് ആ​ണ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

സൂ​പ്പ​ര്‍ താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​ക്കു​റി മാ​ഞ്ച​സ്റ്റ​ര്‍ പോ​രി​നി​റ​ങ്ങി​യ​ത്. സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചും മാ​ര്‍ക്കോ​സ് റോ​ഹോ​യും പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ക്വാ​ര്‍ട്ട​റി​ല്‍ കാ​ല്‍മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് ഇ​രു​വ​ര്‍ക്കും വി​ന​യാ​യ​ത്. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കോ​ച്ച് മൗ​റീ​ഞ്ഞോ ടീ​മി​നെ വി​ന്യ​സി​പ്പി​ച്ച​ത്.

ജെ​സെ ലി​ന്‍ഗാ​ര്‍ഡ്, മ​ഖി​ത​ര്യ​ന്‍, റാ​ഷ്‌​ഫോ​ര്‍ഡ് എ​ന്നി​വ​ര്‍ക്കാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ചു​മ​ത​ല. മ​ധ്യ​നി​ര​യി​ല്‍ ഫെ​ല്ലി​നി, പോ​ള്‍ പോ​ഗ്ബ, ആ​ന്‍ഡെ​ര്‍ ഹേ​രേ​ര എ​ന്നി​വ​രും അ​ണി​നി​ര​ന്നു. അ​ന്‍റോ​ണി​യോ വ​ല​ന്‍സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​രോ​ധം.

മ​റു​വ​ശ​ത്ത് ജോ​ണ്‍ ഗ്യൂ​ഡെ​റ്റി​യാ​യി​രു​ന്നു മു​ന്‍നി​ര​യി​ല്‍. ലോ​ഗോ അ​സ്പാ​സ്, ഡാ​നി​യേ​ല്‍ വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ധ്യ​നി​ര​യും അ​ണി​നി​ര​ന്ന​തോ​ടെ സെ​ല്‍റ്റ​വി​ഗോ ക​രു​ത്താ​ര്‍ജി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ സ​മ​ര്‍ഥ​മാ​യാ​ണ് സെ​ല്‍റ്റ നേ​രി​ട്ട​ത്. അ​തു​കൊ​ണ്ടു ത​ന്നെ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ മു​ന്‍തൂ​ക്കം സെ​ല്‍റ്റ​വി​ഗോ​യ്ക്കാ​യി​രു​ന്നു​വെ​ങ്കി​ലും ല​ക്ഷ്യം കാ​ണു​ന്ന​തി​ല്‍ സെ​ല്‍റ്റ​യ്ക്കു പി​ഴ​യ്ക്കു​ക​യാ​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ധ്യ​നി​ര​താ​രം പോ​ള്‍പോ​ഗ്ബ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി​യ​ത്.

പ​ന്തു കി​ട്ടി​യ​പ്പോ​ഴെ​ല്ലാം മു​ന്നി​ലേ​ക്കു ക​യ​റി അ​പ​ക​ട​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി​യ പോ​ഗ്ബ​യു​ടെ ഷോ​ട്ടു​ക​ള്‍ പ​ല​തും അ​ക​ന്നു പോ​യെ​ങ്കി​ലും മു​ന്‍നി​ര​യ്ക്കു യ​ഥേ​ഷ്ടം അ​ദ്ദേ​ഹം പ​ന്തു​ക​ള്‍ ന​ല്‍കി​കൊ​ണ്ടി​രു​ന്നു.

സെ​ല്‍റ്റ വി​ഗോ​യ്്ക്കും ല​ഭി​ച്ചു മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍. അ​വ​രു​ടെ മ​ധ്യ​നി​ര​യി​ല്‍ ക​ളി​ക്കു​ന്ന ഡെ​ന്‍മാ​ര്‍ക്ക് താ​രം പി​യോ​നി സി​സ്റ്റോ​യു​ടെ അ​പ​ക​ട​ര​മാ​യ ഷോ​ട്ട് പോ​സ്റ്റി​നു മീ​തെ​കൂ​ടി താ​ഴെ​ക്കി​റ​ങ്ങു​മെ​ന്നു തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും മാ​ഞ്ച​സ്റ്റ​ര്‍ ഗോ​ളി പ്ര​യാ​സ​ക​ര​മാ​യി ത​ട്ടി​യ​ക​റ്റു​ന്ന​താ​ണ് ക​ണ്ട​ത്. ആ​ക്ര​മ​ണ, പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ നി​റ​ഞ്ഞു നി​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മി​ന്‍റെ​യും മു​ന്‍നി​ര​ക്കാ​ര്‍ ഗോ​ള്‍മു​ഖ​ത്ത് ഭീ​ഷ​ണി​യു​യ​ര്‍ത്തി​യെ​ങ്കി​ലും ഗോ​ളി​മാ​ര്‍ ര​ക്ഷ​ക​രാ​യി.
ഗോ​ളെ​ന്നു​റ​ച്ച നി​ര​വ​ധി ഷോ​ട്ടു​ക​ളാ​ണ് സെ​ല്‍റ്റ ഗോ​ളി സെ​ര്‍ജി​യോ ആ​ല്‍വ​ര​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ര്‍ജ​ന്‍റീ​ന​യു​ടെ സെ​ര്‍ജി​യോ ജെ​ര്‍മെ​യ്ന്‍ റൊ​മേ​റെ​യാ​ണ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ ഗോ​ള്‍വ​ല​യം കാ​ത്ത​ത്. ര​ണ്ടാം​പ​കു​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഗോ​ള്‍ വ​ന്ന​ത്.

66-ാം മി​നി​റ്റി​ല്‍ പ​ന്തു​മാ​യി കു​തി​ച്ച റാ​ഷ്‌​ഫോ​ര്‍ഡി​നെ സെ​ല്‍റ്റ പ്ര​തി​രോ​ധ​ക്കാ​ര​ന്‍ ഹ്യൂ​ഗോ മാ​ളോ മു​ന്നി​ല്‍ നി​ന്നു ത​ട​ഞ്ഞു വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച ഫ്രീ​കി​ക്ക് റാ​ഷ്‌​ഫോ​ര്‍ഡ് ത​ന്നെ​യാ​ണ് എ​ടു​ത്ത​ത്. അ​തു​വ​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച സെ​ല്‍റ്റ ഗോ​ളിക്കു യാ​തൊ​രു പ​ഴു​തും അ​നു​വ​ദി​ക്കാ​തെ പോ​സ്റ്റി​നു ഇ​രു​പ​തു​വാ​ര അ​ക​ലെ നി​ന്നു റാ​ഷ്‌​ഫോ​ര്‍ഡി​ന്‍റെ ഒ​ന്നാ​ന്ത​രം ഫ്രീ​കി​ക്ക് പോ​സ്റ്റി​ന്‍റെ വ​ല​തു​മൂ​ല​യി​ല്‍ പ​തി​ച്ചു.

(1-0). ഗോ​ള്‍ നേ​ടി​യ​തോ​ടെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ പി​ന്നെ ക​ളി​ച്ച​ത്. ഇ​തോ​ടെ സെ​ല്‍റ്റ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ഞ്ഞു.ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സെ​മി​യി​ല്‍ ഡ​ച്ച് ക്ല​ബാ​യ അ​യാ​ക്‌​സി​നു വ​ന്‍ ജ​യം. ഒ​ളി​മ്പി​ക് ലി​യോ​ണി​നെ ഒ​ന്നി​നെ​തി​രേ നാ​ലു​ഗോ​ളി​നാ​ണ് അ​യാ​ക്‌​സ് തോ​ല്‍പ്പി​ച്ച​ത്.

Related posts