ലോക ചാമ്പ്യന്‍ഷിപ്പ് ഷൂട്ടിംഗ് : സേറ ഇന്ത്യയെ പ്രതിനിധികരിക്കും

soraതൊ​ടു​പു​ഴ: ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ലോ​ക ജൂ​ണി​യ​ർ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സേ​റ മ​രി​യ ജോ ​ഇ​ന്ത്യ​യെ പ്ര​തി​നി​ധീക​രി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഈ ​മാ​സം ചെ​ക്കോ​സ്ലോ​വാ​ക്യ​യി​ൽ ന​ട​ക്കു​ന്ന ഷൂ​ട്ടിം​ഗ് ഹോ​പ്പ്സ് മ​ത്സ​ര​ത്തി​ലും സേ​റ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​യും.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​വ​സാ​ന​വ​ട്ട സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ മ​ഹാ​രാ​ഷ്്ട്ര​യു​ടെ​യും ജ​മ്മു കാ​ഷ്മീ​രി​ന്‍റെ​യും എ​തി​രാ​ളി​ക​ളെ പി​ന്ത​ള്ളി സേ​റ ഒ​ന്നാ​മ​തെ​ത്തി​യ​തോ​ടെ​യാ​ണ് സേ​റ​യ്ക്ക് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. ആ​റം​ഗ ഇ​ന്ത്യ​ൻ​ടീ​മി​ൽ നി​ന്നും ആ​ദ്യ​മൂ​ന്നു പേ​രെ​യാ​ണ് ഇ​ന്ത്യ​ൻ ഗ​വ​ണ്‍മെ​ന്‍റ് സ്പോ​ണ്‍സ​ർ ചെ​യ്യു​ന്ന​ത്.

മു​ട്ടം റൈ​ഫി​ൾ ക്ല​ബ് അം​ഗ​മാ​യ സേ​റ​യു​ടെ പ​രി​ശീ​ല​ക​ൻ കേ​ര​ള സ്റ്റേ​റ്റ് കോ​ച്ച് വി​പി​ൻ ദാ​സാ​ണ്. ഏ​ലി​സ​ബ​ത്ത് സൂ​സ​ൻ കോ​ശിക്കു​ശേ​ഷം ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​മാ​ണ് സേ​റ​മ​രി​യ. മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ല​ിക് സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സേ​റ.

Related posts