റോ​ഡി​ലെ കു​ഴികൾ മൂലം വാഹന-കാൽനട യാത്ര ബുദ്ധിമുട്ടാകുന്നു;  സ​ഹി​കെ​ട്ടു ജ​നം പ്രക്ഷോഭത്തിന്

മ​ണ്ണാ​ർ​ക്കാ​ട്:​ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡി​ലെ കു​ഴി​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ത​യ്യാ​റെ​ടു​ക്കു​ന്നു. ഇ​ട​ക്കു​റു​ശ്ശി മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് പൊ​ളി​ഞ്ഞു പോ​യി​രി​ക്കു​ന്നു.

ഇ​റ​ക്ക​ങ്ങ​ളി​ലും വ​ള​വു​ക​ളി​ലു​മു​ള്ള കു​ഴി​ക​ളി​ൽ​പ്പെ​ട്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞു വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ളി​ൽ വീ​ണ് ആ​റ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ ചാ​ടി കേ​ടു​പാ​ടു​ക​ൾ വ​ന്നു റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഭീ​മ​മാ​യ കു​ഴി​ക​ൾ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി റോ​ഡ് പ​ണി ക​രാ​റെ​ടു​ത്ത ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി യു​ടെ വാ​ഹ​ന​ങ്ങ​ളെ വ​ഴി​യി​ൽ ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി യോ​ഗം തീ​രു​മാ​നി​ച്ചു.

ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി ​മാ​ത്യു വ​ർ​ഗീ​സ്, സ്വാ​ദി​ഖ് ത​ച്ച​ന്പാ​റ, കെ​പി ജ​യ​മോ​ഹ​ൻ, ന​വാ​സ് ത​ച്ച​ന്പാ​റ, ജി​ജി​മോ​ൻ ചാ​ക്കോ, പി. ​ബ​ഷീ​ർ, ആ​ഷി​ക് പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts