ജനത്തിന് ബുദ്ധിമുട്ടുണ്ടാകരുത്..! മദ്യവിൽപ്പന ‘ഉഷാറാക്കാൻ’ ത​ണ്ണീ​ർ​ത​ടം മണ്ണിട്ട് മൂടി; മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ വേണ്ടിയാണ് തണ്ണീർതടം നികത്തിയത്

nilam-nikathalക​ല്ലൂ​ർ: അ​ന​ധി​കൃ​ത​മാ​യി ത​ണ്ണീ​ർ​ത​ടം മ​ണ്ണി​ട്ട് നി​ക​ത്തി മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​ക്ക് വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി പ​രാ​തി. ബീ​വ​റേ​ജി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ത​ണ്ണീ​ർ​ത​ടം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്.

ഇന്നലെ രാ​വി​ലെ മു​ത​ലാ​ണ് ടി​പ്പ​ർ ലോ​റി​യി​ൽ മ​ണ്ണ് കൊ​ണ്ടു​വ​ന്ന് ത​ണ്ണീ​ർ​ത​ടം നി​ക​ത്തു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങി​യ മ​ണ്ണാ​ണ് നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ഒ​രാ​ഴ്ച മു​ൻ​പാ​ണ് പാ​ടം വ​ഴി​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ മദ്യവിൽപ്പനശാല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ബീ​വ​റേ​ജി​ലേ​ക്കു​ള്ള റോ​ഡി​ൽ ചെ​ളി​യും വെ​ള്ള​ക്കെ​ട്ടും നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പാ​റ​പ്പൊ​ടി​യി​ട്ട് നി​ക​ത്തി​യി​രു​ന്നു.​

ഇ​തി​നി​ടെ​യാ​ണ് മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ ത​ണ്ണീ​ർ​ത​ടം മ​ണ്ണി​ട്ട് നി​ക​ത്തിയത്. ​വി​ല്ലേ​ജ് രേ​ഖ​ക​ളി​ൽ നെ​ൽ​വ​യ​ലാ​യി കി​ട​ക്കു​ന്ന ഭൂ​മി രൂ​പ​മാ​റ്റം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നും,ത​ണ്ണീ​ർ ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രെ​യും പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ മു​കു​ന്ദ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തെ​ന്ന് സ്ഥ​ല​മു​ട​മ വി​ല്ലേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ ത​ണ്ണീ​ർ​ത​ടം നി​ക​ത്തി​യ മ​ണ്ണ് എ​ടു​ത്ത് മാ​റ്റി നി​ലം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം ഉ​ട​മ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Related posts